കർണാടകയിൽ പുതിയ ജാതി സെൻസസ്; സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ 7 വ​രെ

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ പു​തി​യ ജാ​തി സെ​ൻ​സ​സ് സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ ന​ട​ത്തും. സം​സ്ഥാ​ന പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​വേ പൂ​ർ​ത്തി​യാ​യ സാഹചര്യത്തിൽ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന്റെ അ​ടു​ത്ത ബ​ജ​റ്റ് രൂ​പ​പ്പെ​ടു​ത്തു​ക. പു​തി​യ ജാ​തി സെ​ൻ​സ​സി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രാ​ഥ​മി​ക യോ​ഗം കഴിഞ്ഞദിവസം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബം​ഗ​ളൂ​രു​വി​ൽ ചേർന്നിരുന്നു. ക​ർ​ണാ​ട​ക സം​സ്ഥാ​ന പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ൻ പു​തി​യ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പുതിയ സർവേ. മുഖ്യമന്ത്രി…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി ഡി.സി.പി സൗമ്യലത

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) പിന്മാറി സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക സർക്കാർ രൂപവത്കരിച്ചത്. ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.സി.പി സൗമ്യ ലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും…

Read More

ദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി

ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗ​ത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…

Read More

വ്യാപാരികൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ച് വാണിജ്യ നികുതി വകുപ്പ്

ബെംഗളൂരു: സർക്കാരിന്റെ ഭീമമായ നികുതി ആവശ്യങ്ങൾക്ക് മുന്നിൽ വ്യാപാരികൾ വലയുകയാണ്. ഇത്രയും വലിയ തുകകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്നതിനാൽ നികുതി നോട്ടീസുകൾ പിൻവലിക്കണമെന്ന് അവർ നിർബന്ധിക്കുന്നു. വ്യാപാരികളുടെ ആശങ്കകൾ ലഘൂകരിക്കുന്നതിനായി, വാണിജ്യ നികുതി വകുപ്പ് ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കുകയും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല, നികുതി ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക കൂടിയാണ് ഹെൽപ്പ് ലൈൻ ലക്ഷ്യമിടുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ടോൾ ഫ്രീ നമ്പറുകൾ (9845370404 / 080 25714833…

Read More

പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം. പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാ(17)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സുഹൈലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വീയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

Read More

മഹാദായി പദ്ധതി: ഗോവ മുഖ്യമന്ത്രിയുടെ മാനസിക സ്ഥിരത നഷ്ടപ്പെട്ടു: ഡി കെ കിഡി

ബെംഗളൂരു: മഹാദായി പദ്ധതിക്ക് കേന്ദ്ര വനംവകുപ്പ് അനുമതി നൽകില്ലെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവന അപലപനീയമാണ്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഞങ്ങൾ പിൻവലിച്ച് ഉടൻ പണി ആരംഭിക്കും. അവർ അത് നിർത്തട്ടെ, ഞാനും നോക്കാം എന്ന് ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു. വ്യാഴാഴ്ച വിധാൻ സൗധ പരിസരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും കേന്ദ്രസർക്കാർ മഹാദായി പദ്ധതി ആരംഭിക്കാൻ അനുവദിക്കില്ലെന്ന ഗോവ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഡിസിഎം പറഞ്ഞു, “ഗോവ മുഖ്യമന്ത്രിക്ക് മാനസിക സമനില നഷ്ടപ്പെട്ടു, വെന്നും…

Read More

വ​ളം ക​യ​റ്റി​യ ലോ​റി ബേ​ക്ക​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി; മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : തു​മ​കൂ​രു ജി​ല്ല​യി​ൽ കൊ​ര​ട്ട​ഗ​രെ കൊ​ളാ​ല​യി​ൽ വ​ളം നി​റ​ച്ച ലോ​റി റോ​ഡ​രി​കി​ലെ ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം. ക​ത്ത​ന​ഹ​ള്ളി സ്വ​ദേ​ശി രം​ഗ​ശാ​മ​യ്യ (65), പു​ര​ട​ഹ​ള്ളി സ്വ​ദേ​ശി ബൈ​ല​പ്പ (65), കൊ​ളാ​ല സ്വ​ദേ​ശി ജ​യ​ണ്ണ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബേ​ക്ക​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ലോറി ഇടിച്ച് കയറി അ​പ​ക​ട​ത്തി​ൽ​പ്പെട്ടത്. മുൻപും ഇതേ സ്ഥ​ല​ത്ത് വെച്ച് ലോ​റി ക​ട​യി​ലേയ്ക്ക് ഇടിച്ച് കയറി ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. സംഭവത്തിൽ കൊ​ളാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത, ഭർത്താവ് കസ്റ്റഡിയിൽ

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രദീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Read More

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തി ഭീഷണിയുമായി തട്ടിപ്പുസംഘം

ബെംഗളൂരു : വ്യാജ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ മുംബൈ പോലീസ് ഉദ്യോഗസ്ഥരായി വേഷം ധരിച്ച് ബെംഗളൂരുവിലെ രണ്ട് സ്ത്രീകളെ വീഡിയോ കോളിൽ വസ്ത്രം അഴിച്ചുമാറ്റിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ബെംഗളൂരുവിലുള്ള രണ്ടുസ്ത്രീകളുടെ നഗ്നദൃശ്യമാണ് കഴിഞ്ഞദിവസം പകർത്തിയത്. ഇവരിൽനിന്ന് 58,447 രൂപയും തട്ടിയെടുത്തു. നഗ്നദൃശ്യങ്ങൾ കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് സ്ത്രീകൾ പോലീസിൽ പരാതിപ്പെട്ടത്. തട്ടിപ്പിനിരയായ സ്ത്രീകളിൽ ഒരാൾ തായ്‌ലാൻഡിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം സുഹൃത്തിനെ കാണാൻ ബെംഗളൂരുവിലെ വീട്ടിലെത്തിയതായിരുന്നു. സിബിഐയിൽനിന്നാണെന്ന പേരിൽ ഇവരെ ഫോണിൽ വിളിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ ഡെബിറ്റ് കാർഡ്…

Read More

രാമേശ്വരം കഫേയിലെ പൊങ്കലിൽ പുഴുവിനെ കണ്ടെത്തി..! പ്രതിഷേധം രേഖപ്പെടുത്തി ഉപഭോക്താക്കൾ

ബെംഗളൂരു : ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ വ്യാഴാഴ്ച രാവിലെ ഒരു ഉപഭോക്താവിന് വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി . ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഈ സംഭവം ഗുരുതരമായ ചർച്ചയ്ക്ക് തുടക്കമിട്ടു. ഉപഭോക്താവ് പ്രഭാതഭക്ഷണത്തിന് പൊങ്കൽ ഓർഡർ ചെയ്തിരുന്നു. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയപ്പോൾ അദ്ദേഹം ജീവനക്കാരോട് പരാതിപ്പെട്ടു. സംഭവം മറച്ചുവെക്കാൻ ജീവനക്കാർ ആദ്യം ശ്രമിച്ചെങ്കിലും, ഉപഭോക്താവ് ഭക്ഷണം പകർത്തിയപ്പോൾ, അവർ ക്ഷമാപണം നടത്തുകയും 300 രൂപ മുഴുവൻ തിരികെ നൽകുകയും ചെയ്തു. 2021 ൽ പ്രവർത്തനം ആരംഭിച്ച രാമേശ്വരം കഫേ, ഏതാനും വർഷങ്ങൾക്കുള്ളിൽ നഗരത്തിലെ…

Read More
Click Here to Follow Us