ഗാന്ധി, നെഹ്റു, വി.എസ്, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ അടക്കമുള്ളവർക്കെതിരെ അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകന്‍

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ വിനായകൻ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖരുടെ പേരു പറഞ്ഞാണ് വിനായകൻ മോശം ഭാഷയിൽ വീണ്ടും വിവാദ കുറിപ്പിട്ടത്. മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വിഎസ്, കെ. കരുണാകരൻ, ജോർജ് ഈഡൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്ത് അധിക്ഷേപ…

Read More

ലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന

മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.…

Read More

ബാക്ക് ബെഞ്ച് ഒഴിവാക്കി ഈ സ്കൂൾ; സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലും അർദ്ധവൃത്താകൃതിയിലുള്ള ഇരിപ്പിട ക്രമീകരണം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു : കേരളമാതൃകയിൽ ക്ലാസിലെ ബാക്ക് ബെഞ്ച് ഒഴിവാക്കി ഇരിപ്പിടം ക്രമീകരിച്ചു കർണാടകയിലെ സ്കൂൾ. ചിക്കമഗളൂരു ജില്ലയിലെ മുടിഗരെയിലെ സർക്കാർ സ്കൂളിലെ എട്ടാം ക്ലാസിലാണ് അർധചതുരാകൃതിയിൽ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷണാർഥമാണ് ഒരു ക്ലാസിൽ മാത്രമായി ഇത്തരത്തിൽ ഡെസ്കും ബെഞ്ചുകളും ക്രമീകരിച്ചത്. വിദ്യാർഥികളും അധ്യാപകരും ആവേശത്തോടെയാണ് ഇരിപ്പിട മാറ്റത്തെ സ്വീകരിച്ചത്. രക്ഷിതാക്കളും വരവേറ്റു. അധ്യാപകർക്ക് ക്ലാസെടുക്കുന്നതിനും വിദ്യാർഥികൾക്ക് ക്ലാസുകൾ കേൾക്കുന്നതിനും എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വിജയമാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാം ക്ലാസിലും ബാക്ക് ബെഞ്ചില്ലാത്ത വിധത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ മാതൃക പിന്തുടർന്ന് കഴിഞ്ഞ…

Read More

യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മണിപ്പൂരി യുവാവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 20ഓളം വിഡിയോകൾ ഇയാൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു നൈറ്റ് ലൈഫിന്റെ വിഡിയോകൾ ഉൾപ്പടെ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. ഇയാളെ ഇൻസ്റ്റഗ്രാം പേജും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

Read More

മാളുകളിലേത് ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഫ്ലോർ കടയുടമകൾക്ക് ഒഴിയാൻ നിർദ്ദേശം നൽകി ബിബിഎംപി

ബെംഗളൂരു : ബെംഗളൂരുവിൽ അശാസ്ത്രീയമായും ക്രമരഹിതമായും ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുന്നു. ഇതുമൂലം അപകടങ്ങളും പിഴവുകളും സംഭവിക്കുന്ന ഉദാഹരണങ്ങളുണ്ട്. പാർക്കിംഗ് ആവശ്യങ്ങൾ ഒഴികെ ഗ്രൗണ്ട് ഫ്ലോറിൽ വാണിജ്യ ആവശ്യങ്ങൾക്കായി നടത്തുന്ന കടകൾ ഒഴിപ്പിക്കാൻ ഒരു പ്രധാന യോഗം ചേർന്ന ബിബിഎംപി ചീഫ് കമ്മീഷണർ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട് . എന്നിരുന്നാലും , ബിബിഎംപിയുടെ നീക്കത്തിൽ വ്യാപാരികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ബെംഗളൂരുവിലെ പല പ്രദേശങ്ങളിലുമുള്ള ഒരു ഷോപ്പിംഗ് മാളായ നെലമാഡിയിലും വാണിജ്യ സ്റ്റോറുകൾ സജീവമാണ്. മജസ്റ്റിക്, നാഷണൽ ബസാർ, സിറ്റി സെന്റർ എന്നിവിടങ്ങളിൽ വർഷങ്ങളായി ഇത്തരം സ്റ്റോറുകൾ…

Read More

കർണാടകയിൽ ആനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചിക്കമംഗളൂരുവിൽ ആനയുടെ ആക്രമണം യുവതി കൊല്ലപ്പെട്ടു.ഹൊന്നാലി സ്വദേശിയായ അനിത (25) ആണ് മരിച്ചത്. ബന്നൂരിലെ ശശിശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ബുധനാഴ്ച രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയെ ബലേഹൊന്നൂർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ശിവമോഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിവധ്യേ മരണം സംഭവിക്കുകയായിരുന്നു.

Read More

ശബരിമല വിമാനത്താവളത്തിന്റെ വിശദമായ പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചു

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ (ഡിപിആർ) കേന്ദ്രസർക്കാരിന് സമർപ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡിപിആർ പറയുന്നു. ഡിപിആർ തയ്യാറാക്കിയ കണ്‍സല്‍ട്ടിങ് ഏജൻസിയായ ‘സ്റ്റുപ്’ ഈ മാസം ആദ്യമാണ് കെഎസ്‌ഐഡിസിക്ക് ഇത് കൈമാറിയത്. നേരത്തേ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിനാല്‍ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി അടുത്തിടെ പദ്ധതിക്ക് ലഭിച്ചിരുന്നു. വർഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീർഥാടകർക്കും പ്രവാസികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു.

Read More

പത്താം ക്ലാസുകാരി പ്രസവിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ആണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണ് എന്ന് തിരിച്ചറി‍ഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തും എന്ന് പൊലീസ് അറിയിച്ചു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

Read More

വൈദ്യുതി സ്മാർട്ട് മീറ്ററുകൾക്ക് 2 ശതമാനം അധിക നികുതി ഏർപ്പെടുത്താൻ സാധ്യത

ബെംഗളൂരു: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് രണ്ട് ശതമാനം അധിക നികുതി നൽകേണ്ടിവരുമെന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ ഞെട്ടലിലാണ്. സംസ്ഥാനത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും അത് നിർബന്ധമാക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. പുതിയ കണക്ഷനുകൾക്ക് മാത്രമേ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൂ എന്ന് ഊർജ്ജ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു. പുതുക്കിയ വിതരണ മേഖല പദ്ധതി (ആർ‌ഡി‌എസ്‌എസ്) പ്രകാരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന 15 ശതമാനം സബ്‌സിഡി ലഭിക്കുന്നതിന് സംസ്ഥാനത്തെ വൈദ്യുതി കമ്പനികൾ 15,000 കോടി രൂപ കുടിശ്ശിക…

Read More

ബെംഗളൂരു നിവാസികൾക്ക് സന്തോഷവാർത്ത; 16 സ്‌റ്റേഷനുകള്‍ ഉൾപ്പെടെയുള്ള യെല്ലോ ലൈൻ അടുത്ത മാസം ഉദ്ഘാടനം ചെയ്യും; നമ്മ മെട്രോ യെല്ലോ ലൈനിനെ കുറിച്ച് കൂടുതൽ അറിയാം

ബെംഗളൂരു : തലസ്ഥാന നഗരമായ ബെംഗളൂരുവിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈൻ പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. ഓഗസ്റ്റ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ഈ പാതയുടെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചേക്കുമെന്ന് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തു. ജൂലൈ 22 മുതൽ 25 വരെ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (CMRS) ഇടനാഴിയിൽ നിയമപരമായ പരിശോധന നടത്തുകയാണ്. റിപ്പോർട്ട് അനുസരിച്ച്, 19.15 കിലോമീറ്റർ എലിവേറ്റഡ് റൂട്ടിന്റെ പരിശോധന ഒന്നിലധികം ഘട്ടങ്ങളിലായി നടത്തുമെന്ന് (CMRS) ഓഫീസ് സ്ഥിരീകരിച്ചു. ആർവി റോഡ്…

Read More
Click Here to Follow Us