ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും 11 ക്രിക്കറ്റ് ആരാധകരുടെ ജീവൻപൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടനിയന്ത്രണ ബില്ലിന് രൂപംനൽകി കർണാടക സർക്കാർ.
കർണാടക ക്രൗഡ് കൺട്രോൾ (മാനേജിങ് ക്രൗഡ് അറ്റ് ഇവന്റ്‌സ് ആൻഡ് വെന്യൂസ് ഓഫ് മാസ് ഗാതറിങ്)ബിൽ, 2025 എന്നപേരിൽ തയ്യാറാക്കിയ ബിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ പരിഗണിച്ചു.
ആൾക്കൂട്ടങ്ങൾക്കിടയിൽ അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ പരിപാടി നടത്തുന്നവർക്ക് (ഇവന്റ് മാനേജേഴ്‌സ്)മൂന്നുവർഷംവരെ തടവുശിക്ഷയും അഞ്ചുലക്ഷംരൂപവരെ പിഴയും ബിൽ വ്യവസ്ഥചെയ്യുന്നെന്നാണ് വിവരം.
തിക്കിലും തിരക്കിലും പെടുന്നവർക്ക് ഇവർ നഷ്ടപരിഹാരം നൽകുകയും വേണം. അല്ലെങ്കിൽ അവരുടെ സ്വത്തുക്കളിൽനിന്ന് സർക്കാർ പണമീടാക്കി ദുരന്തത്തിൽപ്പെട്ടവർക്ക് നൽകണം. ഉത്സവങ്ങളുൾപ്പെടെയുള്ള മതപരമായ ചടങ്ങുകളെ ഒഴിവാക്കിയാണ് നിയമനിർമാണം നടത്തുന്നതെന്ന് സൂചനയുണ്ട്.
അടുത്ത മന്ത്രിസഭായോഗത്തിൽ ബിൽ സംബന്ധിച്ച് വിശദമായ ചർച്ചനടത്തുമെന്ന് നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.