ബെംഗളൂരു : ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിനുസമീപം ചൊവ്വാഴ്ച രാവിലെ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു.
കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാണ് (50) മരിച്ചത്.
അപകടത്തിൽ അബ്ദുൾ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവർ ചൊവ്വാഴ്ച മരിച്ചിരുന്നു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
അസീസിന്റെ മറ്റുമക്കളായ മുഹമ്മദ് അദ്‌നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്ദിയ സുൽഫയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ടുമാസം), അബ്ദുൽ അസീസിന്റെ സഹോദരപുത്രൻ മുഹമ്മദ് ഷാനിജ് (15) എന്നിവർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അബ്ദുൾ അസീസിന്റെ ഭാര്യമാർ: കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പ് ഫാത്തിമ, സക്കീന, രേഷ്മ ബാനു. മറ്റൊരു മകൻ: സൽമാനുൽ ഫാരിസ് (ഗൾഫ്). സഹോദരങ്ങൾ: അബ്ദുറഹ്‌മാൻ, മുഹമ്മദലി, ത്വൽഹത്ത്, മറിയം, സൈന, ആയിഷ, സഫിയ, ജുവൈരിയ, സുഹ്റ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.