ബെംഗളൂരു: ഏപ്രിൽ 1 മുതൽ കർണാടകയിലുടനീളമുള്ള ടോൾ നിരക്കുകൾ 3-5 ശതമാനം വരെ വർദ്ധിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വൃത്തങ്ങൾ അറിയിച്ചു.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും അനുസൃതമായി വാർഷിക നിരക്ക് പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ടോൾ നിരക്കുകൾ വർദ്ധിപ്പിക്കാൻ NHAI ഇപ്പോൾ പദ്ധതിയിടുന്നതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
ടോൾ നിരക്ക് എത്രത്തോളം വർദ്ധിക്കും?
സംസ്ഥാനത്തെ 66 ടോൾ പ്ലാസകളിലെ മിക്ക ടോളുകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാകും. പരമാവധി 5 ശതമാനവും കുറഞ്ഞത് 3 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്ന് NHAI യുടെ ബെംഗളൂരു പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാർ അറിയിച്ചു.
ടോൾ നിരക്കുകൾ വർദ്ധിക്കുന്ന പ്രധാന ടോൾ പ്ലാസകൾ ഏതൊക്കെയാണ്?
കർണാടകയിൽ ഏകദേശം 66 ടോൾ പ്ലാസകളുണ്ട്. കണിമിനികെ, ശേഷഗിരിഹള്ളി (ബെംഗളൂരു-മൈസൂർ), നംഗ്ലി (ബെംഗളൂരു-തിരുപ്പതി), ബാഗേപ്പള്ളി (ബെംഗളൂരു-ഹൈദരാബാദ്), സദഹള്ളി (ബെംഗളൂരു വിമാനത്താവള റോഡ്), ഹുലികുണ്ടെ, നല്ലൂർ ദേവനഹള്ളി (സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്) എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിലാണ് നിരക്ക് വർദ്ധിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.