ബെംഗളൂരു: പ്രിഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ എംപുരാൻ റിലീസിന് മുൻപ് തന്നെ റെകോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ , ബെംഗളൂരു നഗരത്തിലെ തിയേറ്ററുകൾക്കും പറയാറുണ്ട് പുതിയ റെക്കാർഡുകളുടെ കഥ.
കോറമംഗലയിലെ നെക്സസ് മാളിൽ ( പഴയ ഫോറം) മാളിൽ റിലീസ് ദിവസം ചാർട്ട് ചെയ്തിരിക്കുന്നത് 21 പ്രദർശനങ്ങൾ അതിൽ മിക്ക പ്രദർശനങ്ങളുടെയു സീറ്റുകൾ റിസർവ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.
മറ്റൊരു പ്രധാന മൾട്ടിപ്ലെക്സ് ആയ രാജ്കുമാർ റോഡിലെ ഓറിയോൺ മാളിൽ ആദ്യദിവസം എംപുരാൻ പ്രദർശിപ്പിക്കുന്നത് 20 പ്രവശ്യം !
ഒരു മലയാള ചലച്ചിത്രത്തിന് നഗരത്തിൽ ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത് ആദ്യമായാണ്.