ബെംഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി ജെഡിഎസ് എംഎൽഎ.
നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോഗമിക്കവെ മുതിർന്ന എംഎൽഎയായ എം.ടി കൃഷ്ണപ്പയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.
ഒരു വർഷത്തിനുള്ളിൽ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. 2025- 26ൽ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്.
വീണ്ടും നികുതി വർധിപ്പിക്കാതെ ഇത് നേടാൻ അആദിക്കില്ലേക്ക് എം.ടി കൃഷ്ണപ്പ പറഞ്ഞു.
ഇതിനൊരു പരിഹാരമായി പുരുഷൻമാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി വീതം സൗജന്യ മദ്യം നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.
അതേസമയം, മദ്യനിരോധനമാണ് വേണ്ടതെന്ന് കോൺഗ്രസ് എംഎൽഎയായ ബി.ആർ പാട്ടീൽ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.