പാലക്കാട് : പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പേസ്റ്റ് രൂപത്തില്‍ ഉള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ പല്ലുതേച്ചതോടെ ആണ് മൂന്ന് വയസുകാരിയുടെ ഉള്ളിലേക്ക് വിഷം ചെന്നത്. ആരോഗ്യനില വഷളായതോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read MoreDay: 15 March 2025
ബെംഗളൂരുവിൽ മലയാളിയുടെ മരണം, ഒപ്പം താമസിച്ചയാൾ കസ്റ്റഡിയിൽ
ബെംഗളൂരു: മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചയാള്‍ കസ്റ്റഡിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ ആണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയില്‍ വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. ബാത്റൂമില്‍ വഴുക്കി തലയിടിച്ച് പരിക്കേറ്റു എന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്. എന്നാല്‍ മസ്തിഷ്ക മരണം സംഭവിക്കാൻ തക്കവിധം തലയില്‍ ആഘാതം ഏറ്റു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Read Moreവിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന ( 19 ) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത് പോയതായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Read Moreമെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷ്ടിച്ച ആക്രിക്കാരന്‍ പിടിയില്‍
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. സാമ്പിളുകൾ കാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി മനസ്സിലാക്കിയത്. പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിളുകൾ കണ്ടെടുത്തു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിര്‍ണയം നടത്തുന്നതിനാണ് സ്‌പെസിമെനുകള്‍ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലന്‍സില്‍…
Read Moreബെലഗാവിയിൽ കോൺക്രീറ്റ് മിക്സർ കാറിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് കാർ യാത്രക്കാർ
ബെംഗളൂരു: ബെംഗളൂരു-പൂനെ ദേശീയപാത-4 ബൈപാസ് റോഡിൽ ശനിയാഴ്ച രാവിലെ കോൺക്രീറ്റ് മിക്സർ ട്രക്ക് ഡിവൈഡറിൽ ഇടിച്ച ശേഷം കാറിലേക്ക് മറിഞ്ഞു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള നെലമംഗലയ്ക്ക് സമീപം കണ്ടെയ്നർ ട്രക്ക് ഒരു ആഡംബര കാറിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. രാംദുർഗ് താലൂക്കിലെ ഭഗോജികൊപ്പയിൽ നിന്നുള്ള പരപ്പ ബാലിഗറും നാഗപ്പയും ബെലഗാവിയിൽ സർവീസിംഗിനായി കാർ കൊണ്ടുവരുമ്പോൾ സങ്കേശ്വറിലേക്ക് പോകുകയായിരുന്ന കോൺക്രീറ്റ് നിറച്ച മിക്സർ ട്രക്ക് അവരുടെ മേൽ മറിയുകയായിരുന്നു. സംഭവം കണ്ടു നിന്ന ചിലർ ട്രക്ക്…
Read Moreമരിച്ചതാണോ കൊന്നുതള്ളിയതാണോ? വ്ലോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ
തിരുവനന്തപുരം: വ്‌ളോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ സനല്‍കുമാർ ശശിധരൻ രംഗത്ത്. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ച് പോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന് സനല്‍കുമാർ ശശിധരൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാള്‍ മുൻപ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്ബെയിൻ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാളുടെ വ്ളോഗ് നോക്കാൻ വേണ്ടി കുറേ…
Read Moreവയോധികരായ മാതാപിതാക്കളെ മർദ്ദിച്ച സംഭവം; മരുമകൾക്കെതിരെ കേസ്
ബെംഗളൂരു: വയോധികരായ ദമ്പതിമാരെ വീട്ടില്‍ക്കയറി മർദിച്ച മരുമകളായ ഡോക്ടർക്കെതിരേ പോലീസ് കേസ്. ബെംഗളൂരുവില്‍ ഡോക്ടറായ പ്രിയദർശിനിക്കെതിരേയാണ് ഭർതൃപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭർതൃമാതാപിതാക്കളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാർച്ച് പത്താം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മരുമകളായ ഡോ. പ്രിയദർശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് ഭർതൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി. വനിതാ ഡോക്ടറും മക്കളും പ്രായമായ ദമ്പതിമാരെ മർദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.…
Read More‘എലിസബത്തിന് മറ്റൊരു ഭര്‍ത്താവുണ്ട് ഡോക്ടറാണ്; അവർ വർഷങ്ങളായി മരുന്ന് കഴിക്കുന്നു; ഞങ്ങൾ ജീവിച്ചോട്ടെ’; വെളിപ്പെടുത്തലുമായി കോകില
നടൻ ബാലയുടെ മുൻ പങ്കാളിയായ ഡോ. എലിസബത്തിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു വിവാഹം നടത്തിയിരുന്നതായും അത് ബാലയിൽ നിന്ന് മറച്ചുവച്ചതായും കോകില ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും അവർക്കെതിരെയുള്ള പോലീസ് പരാതികളുടേയും സഹോദരനുമായുള്ള വാട്സാപ്പ് സന്ദേശങ്ങളുടേയും സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചുകൊണ്ടാണ് കോകിലയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കോകിലയുടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. “ചില പ്രശ്നങ്ങൾ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. ഞാനും ഒരു പെണ്ണ് ആണ്, എനിക്കും വിഷമങ്ങളുണ്ട്. നിങ്ങൾ എനിക്ക് പിന്തുണ നൽകുമെന്നാണ് കരുതുന്നത്.…
Read Moreരാത്രിയുടെ മറവിൽ നഗരത്തിലെ നായകളെ ലൈംഗികമായി ചൂഷണം ചെയ്തു: രണ്ട് പേർ പിടിയിൽ
ബെംഗളൂരു: . ഒരു തെരുവ് നായയെ ബലാത്സംഗം ചെയ്യുകയും പരിക്കേൽപ്പിക്കുകയും വികൃതമാക്കുകയും ചെയ്തതായി ആരോപണം. ബെംഗളൂരുവിലെ ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാലിനി ഗ്രൗണ്ടിന് സമീപമാണ് സംഭവം. ഒരു നായയുടെ താടിയെല്ല് മുറിച്ചുമാറ്റിയ നിലയിലായിരുന്നു, നായകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് രണ്ട് പുരുഷന്മാർക്കെതിരെ കേസെടുത്തു. പൊതുജനങ്ങൾ പ്രതികളെ മർദ്ദിച്ച ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. വിദ്യ എന്ന സ്ത്രീ ജയനഗറിന് ചുറ്റുമുള്ള നായ്ക്കൾക്ക് എല്ലാ ദിവസവും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ഇന്നലെ രാത്രി അവർ ഇതേ രീതിയിൽ നായയ്ക്ക് ഭക്ഷണം കൊടുക്കാൻ പോയി. ആ സമയത്ത്,…
Read Moreസ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസും ബുച്ച് വില്‍മോറും ഇനി ഭൂമിയിലേക്ക്; വിഡിയോ കാണാം
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. https://x.com/SpaceX/status/1900684974078259482?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1900684974078259482%7Ctwgr%5E0585a0e44b61dd2dccfd1da13c50672ed596c071%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Frajyandaram-international%2F2025%2FMar%2F15%2Fspacex-launch-crew-10-mission-latest-updates നാസയിലെ ആനി മക്ലെയിൻ,…
Read More