ബെംഗളൂരു: പ്രധാന ട്രെയിനുകള്‍ പലതും കടന്നുപോകുന്ന ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ.
480 കോടി രൂപ ചെലവിൽ നവീകരിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ ബെംഗളൂരുവിലെ മാത്രമല്ല, കർണ്ണാടകയിലെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ്.
ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്നുള്ള വന്ദേ ഭാരത് നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷന് വഴി കടന്നു പോകുന്നത്.
ബെംഗളൂരു കന്റോൺമെന്‍റ് എൻട്രി പോയിന്റുകൾ പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തേണ്ടവർ, അതായത് ഈ വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ പ്ലാറ്റ്ഫോം 1 ന്‍റെ സൈഡിലുള്ള പ്രധാന കവാടം (ടെർമിനൽ 1) വഴി സ്റ്റേഷനിൽ പ്രവേശിച്ച് പ്ലാറ്റ്ഫോം 1 കടന്ന് 1A മുതൽ 1E വരെയുള്ള പ്ലാറ്റ്ഫോമുകളിൽ എത്തണം.
വന്ദേ ഭാരത് അല്ലാത്ത,വരുന്നതോ പുറപ്പെടുന്നതോ ആയ എല്ലാ ട്രെയിനുകൾക്കും ടെർമിനൽ 2 ആണ് ഉപയോഗിക്കേണ്ടത്. കന്റോൺമെന്റിൽ നിന്ന് ബയപ്പനഹള്ളിയിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും പ്ലാറ്റ്ഫോം 2 ൽ നിന്ന് പുറപ്പെടുന്നു,