ബെംഗളുരൂ: കന്നഡ നടൻ ദർശൻ, സുമലത അംബരീഷ്, മകൻ അഭിഷേക് അംബരീഷ്, മരുമകൾ അവിവ ബിഡപ്പ എന്നിവരുൾപ്പെടെ ആറ് പേരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു. തന്റെ അടുത്ത സുഹൃത്തുക്കളെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അൺഫോളോ ചെയ്തതിന് പിന്നാലെ മറുപടിയെന്നോണം പ്രമുഖ നടിയും രാഷ്ട്രീയക്കാരിയുമായ സുമലത അംബരീഷ് ഇൻസ്റ്റാഗ്രാമിൽ നടത്തിയ നിഗൂഢമായ പോസ്റ്റുകൾ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
ദർശൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആറ് പേരെയാണ് ഫോളോ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘0’ ഫോളോവേഴ്‌സ് ആണ്. ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകരെ അത്ഭുതപ്പെടുത്തുകയും കൗതുകപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സുമലതയെയും കുടുംബത്തെയും പിന്തുടരുന്നത് നിർത്താൻ ദർശൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ഈ സംഭവം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
ദർശനിന്റെ നീക്കത്തിന് മറുപടിയായി, സുമലത ഇൻസ്റ്റാഗ്രാമിലെ സന്ദേശത്തിലൂടെ പ്രതികരിച്ചത് ഇങ്ങനെ, “മികച്ച അഭിനയത്തിനുള്ള ഓസ്കാർ ലഭിക്കുന്നത് …. സത്യം വളച്ചൊടിക്കുന്നവർ, പശ്ചാത്താപമില്ലാതെ ആളുകളെ വേദനിപ്പിക്കുന്നവർ, കുറ്റം മാറ്റുന്നവരിൽ ചുമത്തുന്നവർ, എങ്ങനയൊക്കെ ആണേങ്കിലും സ്വയം നായകനായി കാണുന്നവർ” എന്നാണ് പ്രതികരിച്ചത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.