സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. പഴയന്നൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വരാന്തയിൽ വെച്ചാണ് വസ്തു പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്കൂൾ വളപ്പിൽ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാർത്ഥികൾ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിക്ക് കാലിന് ചെറിയതോതിൽ പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്കൂൾ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക…
Read MoreDay: 18 February 2025
അമ്മയെ അച്ഛൻ കൊന്നു കെട്ടിത്തൂക്കുന്ന ചിത്രം വരച്ചു; നാലുവയസുകാരൻ തെളിയിച്ചത് കൊലപാതകം
‘പാപ്പ മമ്മിയെ കൊന്നു, നാലുവയസുകാരി വരച്ച ഒരു ചിത്രം സ്വന്തം അമ്മയുടെ ആത്മഹത്യയാണെന്ന് കരുതി എഴുതിത്തള്ളിയ ഒരു കേസിലേക്ക് വെളിച്ചം വീശുകയും പിതാവ് പ്രതിയായി മാറുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 27 കാരി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് യുപി. പോലീസ്. നാലു വയസ്സുള്ള കുട്ടി കഴുത്തില്‍ കയറിട്ട നിലയില്‍ ഒരു സ്ത്രീയുടെ ചിത്രം വരച്ചതില്‍ നിന്നുമാണ് പോലീസിന്റെ അന്വേഷണം പിതാവിലേക്ക് എത്തിയത്. ചിത്രത്തെക്കുറിച്ച് ചോദിച്ച പോലീസ് അമ്മയെ തൂക്കിലേറ്റി കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്ന് നാലു വയസ്സുള്ള…
Read Moreവഴക്കിനിടെ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു
ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയില്‍ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പവിത്രയുടെ ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന്‍ നഷ്ടമായത്.
Read Moreഫ്ളാറ്റ് നിറച്ച് പൂച്ചകൾ; പരാതിയുമായി അയൽക്കാർ
ഫ്‌ലാറ്റില്‍ പൂച്ചകളെ വളര്‍ത്തിയതിന് സഹതാമസക്കാരുടെ പരാതിയില്‍ ഉടമയ്ക്ക് നോട്ടീസ് അയച്ച് പുനെ നഗരസഭ. പുനെയിലെ മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ 300ഓളം പൂച്ചകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫ്‌ലാറ്റ് ഉടമ തെരുവ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി, അവ ആരോഗ്യം വീണ്ടെടുത്താല്‍ അവയെ പുറത്തേക്ക് വിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പൂച്ചകള്‍ പെരുകിയതോടെ ചുറ്റുംപാടും വൃത്തിഹീനമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്. ‘മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ പലപ്പോഴും തെരുവ് പൂച്ചകളെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂച്ചകള്‍ ആരോഗ്യവാന്മാരാകുമ്പോള്‍ അവയെ വിടുമായിരുന്നു. ഇക്കാരണത്താല്‍,…
Read Moreബന്നാർഘട്ടയിൽ വാഹനാപകടം; 2 മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അർഷ് പി ബഷീർ നിലമ്ബൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനാണ്. അർഷ് പി ബഷീർ എംബിഎ വിദ്യാർത്ഥിയും മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയുമാണ്. ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു.…
Read Moreഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകം പുറത്തറിയാൻ വഴിത്തിരിവായത് നാല് വയസുകാരി വരച്ച ചിത്രം
ലഖ്‌നൗ: ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ നാല് വയസുകാരി മകളുടെ ഇടപെടലില്‍ വഴിത്തിരിവ്. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രം നിര്‍ണായകമായത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മാതാപിതാക്കളെ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. സൊണാലിയുടെ മരണ ശേഷം മകള്‍ മാതാവിന്റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു.…
Read Moreവേനൽ കനക്കുന്നു; നഗരത്തിൽ കുടിവെള്ളം പാഴാക്കിയാൽ പിഴ ചുമത്താൻ ജലബോർഡ്; നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കോൾ സെന്റർ ആരംഭിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു: ഭൂഗർഭജലക്ഷാമം മൂലം ഉണ്ടാകാൻ സാധ്യതയുള്ള വേനൽക്കാല ജലപ്രതിസന്ധി കണക്കിലെടുത്ത്, കുടിവെള്ളം പാഴാക്കുന്നത് തടയാൻ കർശന നടപടികളുമായി ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). കാര്യക്ഷമമായ ജല ഉപയോഗം ഉറപ്പാക്കുന്നതിനായാണ് നടപടി, കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് അറിയിച്ച് ബിഡബ്ല്യുഎസ്എസ്ബി ( BWSSB ) ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ ഉത്തരവ് പുറപ്പെടുവിച്ചു. 1964 ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ടിലെ സെക്ഷൻ 33 ഉം 34 ഉം അനുസരിച്ച്, വാഹനങ്ങൾ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമ്മാണം, അലങ്കാര ജലധാരകൾ,…
Read Moreമോദി ജിയെയും യുപി മുഖ്യമന്ത്രിയെയും കാണാതെ പ്രയാഗ്‌രാജിൽ നിന്ന് മടങ്ങാൻ വിസമ്മതിച്ച് ബെംഗളൂരുവി യുവതി
ബെംഗളൂരു: ഒരാഴ്ച മുമ്പ് മഹാ കുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് പോയ ബെംഗളൂരുവിലെ സഹകാര നഗറിൽ നിന്നുള്ള ഒരു സ്ത്രീയെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും അടുത്തേക്ക് പോകണമെന്ന് അവർ നിർബന്ധം പിടിക്കുകയും വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്യുകയാണ്. ബെംഗളൂരുവിലെ സഹകാര നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ജയമ്മ നരസിംഹപ്പ ചിക്കബല്ലാപൂർ സ്വദേശിയാണ്. പ്രയാഗ്‌രാജ് സന്ദർശനത്തിനിടെയാണ് അസുഖം പിടിപെട്ടത്. യൂണിസെഫും പോലീസും ചേർന്ന് അവരെ രക്ഷപ്പെടുത്തി ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്നാണ് താൻ വന്നതെന്നും പ്രധാനമന്ത്രി…
Read More‘കഴിഞ്ഞ യുഡിഎഫ് കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; പിണറായി സര്‍ക്കാര്‍ 6200 ആക്കി; കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ സ്റ്റാര്‍ട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവരസങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15,000 ചതുരശ്രഅടി ബില്‍ഡ്‌സ്‌പേസ് ആണ് 2016 ല്‍ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്‌പേസ് ആയി. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ്…
Read Moreബെംഗളൂരു റെയിൽവേ ഡിവിഷനിൽ 15 സ്റ്റേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 61 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി;
ബെംഗളൂരു : കർണാടകത്തിൽ 61 റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയമുഖം കൈവരും. ഈ സ്റ്റേഷനുകൾ കേന്ദ്ര സർക്കാരിന്റെ അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ പദ്ധതി തയ്യാറായി. ഇതിൽ ബെംഗളൂരു റെയിൽവേ ഡിവിഷനിൽ 15 സ്റ്റേഷനുകൾ ഉൾപ്പെട്ടു. ബംഗാർപേട്ട്, ചന്നപട്ടണ, ധർമപുരി, ദൊഡ്ഡബല്ലാപുര, ഹിന്ദുപൂര, ഹൊസൂർ, കെങ്കേരി, കെ.ആർ. പുരം, കുപ്പം, മല്ലേശ്വരം, മാലൂർ, മാണ്ഡ്യ, തുമകൂരു, രാമനഗര, വൈറ്റ് ഫീൽഡ് എന്നിവയാണിവ. ഇതിന്റെ ഭാഗമായി സ്റ്റേഷൻ കെട്ടിടം വികസിപ്പിക്കുക, കാത്തിരിപ്പുമുറി, ശൗചാലയം തുടങ്ങിയവ നിർമിക്കുക. ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുക, എക്സിക്യുട്ടീവ് ലോഞ്ചുകൾ സ്ഥാപിക്കുക, സ്റ്റേഷൻ…
Read More