ബെംഗളൂരു: യുദ്ധസാങ്കേതിക വിദ്യയിൽ യു.എസ്., റഷ്യ പോലുള്ള രാഷ്ട്രങ്ങളോട് കിടപിടിക്കാനാവുന്ന ഇന്ത്യയുടെ അഞ്ചാംതലമുറ പോർവിമാനം അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (എ.എം.സി.എ.) അണിയറയിൽ ഒരുങ്ങുന്നു.
ഇന്ന് ലോകത്തുള്ള അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനങ്ങളായ യു.എസിന്റെ എഫ്-35, റഷ്യയുടെ സു-57 എന്നിവയുടെ സ്ഥാനത്ത് ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്ന വിമാനമായിരിക്കുമിത്.
ബെംഗളൂരു യെലഹങ്കയിൽ നടക്കുന്ന പതിനഞ്ചാം എയ്‌റോ ഇന്ത്യയിൽ എ.എം.സി.എ.യുടെ പ്രോട്ടോടൈപ്പ് പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ആർ ആൻഡ് ഡി വകുപ്പായ എയ്‌റോനോട്ടിക്കൽ ഡിവലപ്മെന്റ് ഏജൻസിയാണ് (എ.ഡി.എ.) രൂപകല്പന നിർവഹിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള വി.ഇ.എം ടെക്‌നോളജീസാണ് നിർമിക്കുന്നത്. 2028 അവസാനത്തോടെ ആദ്യ വിമാനം കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.