വിവാഹത്തിന് സമ്മതിച്ചില്ല; മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

ബെംഗളൂരു: ബിദർ ജില്ലയില്‍ വീട്ടുകാർ നിശ്ചയിച്ചയാളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് 18 വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛൻ വെട്ടിക്കൊന്നു. ഔറാദ് താലൂക്ക് മേഖലയില്‍ വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് മോത്തിറാമിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ അച്ഛൻ കൊന്നുവെന്നാണ് പോലീസ് പറയുന്നത്. സ്വന്തം ജാതിയില്‍പ്പെട്ട ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ മാസം അവള്‍ അയാളുടെ കൂടെ ഒളിച്ചോടിയതിനെ തുടർന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. ഇരുവരെയും പോലീസ് സുരക്ഷിതരാക്കുകയും പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.…

Read More

മില്യൺ അവസരങ്ങളിലേക്കുളള റൺവേ: ബെംഗളൂരുവിൽ എയ്റോ ഇന്ത്യയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്‌ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും മറ്റ്‌ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ, സാങ്കേതിക വിദഗ്ധർ, പ്രതിരോധ…

Read More

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി

മഹാകുംഭമേളയുടെ പവിത്രത തൊട്ടറിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ സം​ഗമ സ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്‌ട്രപതി സ്നാനം ചെയ്തത്. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങി നിവർന്നു. ഗംഗാ ആരതിയിലും പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. അക്ഷവ്യത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം ഡിജിറ്റൽ കുംഭ് അനുഭവ് സെന്ററിൽ സന്ദർശനവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് ഗം​ഗാനദിയിലൂടെ…

Read More

സർവകാല റെക്കോർഡിൽ സ്വർണവില 

jewellery

കൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,980 രൂപയും പവന് 280 രൂപ വർധിച്ച്‌ 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാല്‍ സ്വർണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച്‌ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി…

Read More

ചര്‍ച്ച് സ്ട്രീറ്റില്‍ എഡ് ഷീരന്റെ പ്രകടനം തടഞ്ഞ കാരണം വ്യക്‌തമാക്കി പോലീസ്: അറിയാന്‍ വായിക്കാം

ബെംഗളൂരു: ചര്‍ച്ച് സ്ട്രീറ്റില്‍ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ എഡ് ഷീരന്റെ സംഗീത പരിപാടി പോലീസ് തടഞ്ഞു . ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എഡ് ഷീരന്റെ ഷോ നിര്‍ത്തിവച്ചതിനെതിരെ ചില നെറ്റിസണ്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍, മറ്റുചിലര്‍ പോലീസിനെ പിന്തുണച്ചു. ഞായറാഴ്ച ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്? പ്രശസ്ത ഗായകന്‍ എഡ് ഷീരന്റെ കച്ചേരി പോലീസ് എന്തിനാണ് തടഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിക്കുകയാണ് പോലീസ്. ചര്‍ച്ച് സ്ട്രീറ്റില്‍ എന്താണ് സംഭവിച്ചത്? ഗ്രാമി അവാര്‍ഡ് ജേതാവ് എഡ് ഷീരന്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചര്‍ച്ച്…

Read More

ഇനി മുതൽ പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നജീബ് കാന്തപുരം എംഎല്‍എ പുറത്ത് വിട്ടിരുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഫെഡറേഷന്റെ രണ്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് ഓഫീസ് ഉദ്ഘാടനത്തിന് പോയത്. പുത്തരിക്കണ്ടത്ത് സ്‌കൂട്ടര്‍ നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തു. ഈ…

Read More

നഗരത്തിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും; കഷ്ടിച്ച് ഒരാള്‍ക്ക് താമസിക്കാന്‍ വാടക 25,000 രൂപ; വൈറല്‍ ആയി യുവാവിന്റെ ‘ഹോം ടൂര്‍’

ബെംഗളൂരു: നഗരത്തിവിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോൾ അടുത്തിടെ ഒരു യുവാവ് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ‘ഹോം ടൂര്‍’ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രതിമാസം 25,000 രൂപ വാടക വരുന്ന ഇയാളുടെ ഇടുങ്ങിയ ഫ്‌ളാറ്റ് കണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ചത്. മുറിയുടെ നടുഭാഗത്ത് നില്‍ക്കുന്ന ഇയാള്‍ രണ്ട് കൈകളും വിടര്‍ത്തി വയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ അയാള്‍ ഒരെ സമയം രണ്ട് ചുവരുകളിലും സ്പര്‍ശിക്കുന്നുണ്ട്. ഇത് ഫ്‌ളാറ്റിന്റെ സ്ഥലപരിമിതി എടുത്തുകാണിക്കുന്നതാണ്. ബാല്‍ക്കണിയാണെങ്കിലോ ഒരാള്‍ക്ക് ബുദ്ധിമുട്ടി നില്‍ക്കാന്‍…

Read More

ഇന്നലെ പാറ്റ് ഇന്ന് പുഴു എയ്‌റോ ഷോ സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക വ്യോമതാവളത്തില്‍ 2025 ലെ എയ്‌റോ ഷോ ആരംഭിച്ചു . എയ്‌റോ ഷോ സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെട്ട പോലീസുകാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ഇന്നലെ ഒരു പാറ്റയെ കണ്ടെത്തി. ഇപ്പോഴിതാ, ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ മധുരപലഹാരത്തില്‍ വീണ്ടും പുഴുക്കളെ്് കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെയാണ് കമ്മീഷണര്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. എന്നിരുന്നാലും, ഇപ്പോള്‍ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നും മൈറ്റുകള്‍, പാറ്റകള്‍ എന്നിവ കണ്ടെത്തിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

Read More

ബന്ദിപ്പൂരില്‍ കാട്ടാനയോടൊപ്പം ഫോട്ടോ എടുത്ത യുവാവിന് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ബെംഗളൂരു: ഭക്ഷണം തേടി റോഡില്‍ കയറിയ കാട്ടാനയോടൊപ്പം ഫോട്ടോയെടുത്ത് യുവാവിന് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയട്ടുളളത് മറികടന്നാണ് യുവാവിന്റെ സാഹസികത.് ഗുണ്ടല്‍പേട്ട് ഊട്ടി ഹൈവേ കടന്നുപോകുന്ന ബന്ദിപ്പൂരില്‍ സംഭവം. ഗുണ്ടല്‍പേട്ടിലെ ഷാഹുല്‍ ഹമീദ് എന്നയാള്‍ക്കാണ്് 25,000 രൂപ ചുമത്തിത്. റോഡില്‍ നിന്നിരുന്ന ആനയോുടെ മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കാട്ടാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിറുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബന്ദിപ്പൂര്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ 25,000 രൂപ പിഴ ചുമത്തുകയും…

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മലയാളി എന്‍ജിനീയര്‍ ബെംഗളൂരുവില്‍ മുങ്ങി മരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരുവിലെ റിസോര്‍ട്ടിലെ സ്വിമിങ് പൂളില്‍ മുങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ശില്‍പ (അഴിയൂര്‍). മകള്‍: നിഹാരിക. അച്ഛന്‍: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങള്‍: ബേബി അനസ്സ് (ചെന്നൈ), റിബിന്‍ രമേഷ് (എന്‍ജിനീയര്‍, ജിപിഎസ് റിന്യുവല്‍സ്, ബെംഗളൂരു).

Read More
Click Here to Follow Us