മില്യൺ അവസരങ്ങളിലേക്കുളള റൺവേ: ബെംഗളൂരുവിൽ എയ്റോ ഇന്ത്യയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്‌ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി.

വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും മറ്റ്‌ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്.

പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ, സാങ്കേതിക വിദഗ്ധർ, പ്രതിരോധ തന്ത്രജ്ഞർ എന്നിവരെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്റോ ഇന്ത്യ എയർ ഷോ സംഘടിപ്പിക്കുന്നത്.

ബെംഗളൂരു എയർ ഷോയുടെ 15-ാമത്‌ എഡിഷനാണ് ഇന്ന് തുടങ്ങിയത്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമനി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ഫൈറ്റർ ജെറ്റുകൾ വ്യോമാഭ്യാസ പ്രകടനത്തിൽ മാറ്റുരക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts