എയ്‌റോ ഇന്ത്യ-2025 നാളെ മുതൽ; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ 2025-ന് വേദി ഒരുങ്ങി:സന്ദർശകർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബെംഗളൂരു: ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ നടക്കുന്ന ഏഷ്യയിലെ പ്രമുഖ ബഹിരാകാശ പ്രദർശനമായ എയ്‌റോ ഇന്ത്യ 2025 ന് വേദി ഒരുങ്ങി. ദ്വിവത്സര എയ്‌റോ ഇന്ത്യ ഷോയുടെ 15-ാമത് പതിപ്പിൽ ഏറ്റവും പുതിയ അത്യാധുനിക വ്യോമയാന സാങ്കേതികവിദ്യ അനാച്ഛാദനം ചെയ്യും. മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങിൽ നിന്നുമായി നിരവധി ആളുകളാണ് എയ്റോ ഷോ പ്രദർശനം കാണാനായി ബാംഗ്ലൂരിൽ എത്തിയിരിക്കുന്നത്. എയ്റോ ഷോ നടക്കുന്ന ഈ തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ച് ദിവസങ്ങളിൽ വലിയ…

Read More

സിനിമ സീരിയൽ നടൻ അജിത് വിജയൻ അന്തരിച്ചു 

കൊച്ചി: സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ഭർത്താവിന്റെ കാലൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ

ബെംഗളൂരു : വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻനൽകിയ ഭാര്യ അറസ്റ്റിൽ. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘവും അറസ്റ്റിലായി. കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി, ആക്രമണംനടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെയാണ് ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തത്. വെങ്കടേശിന്റെ മകൻനൽകിയ പരാതിയിൽ അന്വേഷണംനടത്തിയ പോലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിർദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേർന്ന്…

Read More

ചർച്ച് സ്ട്രീറ്റില്‍ പാടാനെത്തി എഡ് ഷീരന്റെ പ്രദർശനം തടഞ്ഞ് ബെംഗളൂരു പോലീസ്

ബെംഗളുരു: ചർച്ച്‌ സ്ട്രീറ്റില്‍ സർപ്രൈസായി പാടാനെത്തിയ ഇതിഹാസ ഗായകൻ എഡ് ഷീരാനെ തിരിച്ചറിയാതെ പറഞ്ഞയച്ച്‌ പൊലീസ്. ആളറിയാതെ മൈക്കിന്‍റെ കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു ബെംഗളുരു പൊലീസ് പറഞ്ഞത്. രാവിലെ 11 മണിയോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച്‌ സ്ട്രീറ്റില്‍ പാടാനെത്തിയത്. നേരത്തേ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ഗായകന്‍റെ പാട്ട് ബെംഗളുരു പൊലീസ് തടസപ്പെടുത്തി ഇതിനിടെ എഡ് ഷീരാനെ കണ്ട് ആള് കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലില്‍ പകർത്താനും തുടങ്ങി. പ്രസിദ്ധമായ ‘ഷേപ്പ് ഓഫ് യൂ’ പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന്…

Read More

നഗരത്തിലെ ഹോട്ടൽ മുറി നിരക്കുകൾ ബെംഗളൂരു-ചെന്നൈ വിമാന ടിക്കറ്റുകളേക്കാൾ കൂടുതലെന്ന് വിമർശനം ഉന്നയിച്ച് ടൂറിസ്റ്റുകൾ

ബെംഗളൂരു: പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന എയ്‌റോ ഇന്ത്യ എയർ ഷോയ്ക്കും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കുമുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഈ രണ്ട് പരിപാടികൾക്കുമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ബെംഗളൂരുവിൽ എത്തും. ഇതിന്റെ ഫലമായി, നഗരത്തിലുടനീളമുള്ള ഹോട്ടൽ ബുക്കിംഗുകളിൽ ഗണ്യമായ വർധനവുണ്ടായി. ആന്ധ്രാപ്രദേശിലെ ദേവനഹള്ളി, അനന്തപൂർ തുടങ്ങിയ ബെംഗളുരുവിന് സമീപ പ്രദേശങ്ങളിലും ഹോട്ടലുകളും ലോഡ്ജുകളും ബുക്ക് ചെയ്യുന്നുണ്ട്. ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഹോട്ടൽ മുറികളുടെ നിരക്കുകൾ ബെംഗളൂരു-ചെന്നൈ വിമാന ടിക്കറ്റിന്റെ വിലയേക്കാൾ കൂടുതലാണ്! ഇത് ചില അതിഥികളെ…

Read More

പോലീസുകാരൻ ചമഞ്ഞ് ബെംഗളൂരു – മൈസൂരു ഹൈവേയിൽ മോഷണം; യാത്രക്കാരന്റെ സ്വർണ്ണവും പണവും കവർന്നു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ഹൈവേയിൽ പോലീസുകാരനായി വേഷമിട്ട ഒരു ഹൈവേ കൊള്ളക്കാരൻ മോട്ടോർ വാഹന യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു. രാമനഗര താലൂക്കിലെ ദൊഡ്ഡമന്നുഗുഡ്ഡെയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചന്നപട്ടണയിലേക്ക് സർവീസ് റോഡിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, വാഹന രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് അജ്ഞാത ഹൈവേ കൊള്ളക്കാരൻ നാഗേഷ് എന്ന യുവാവിനെ തടഞ്ഞുനിർത്തി. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ, കൊള്ളക്കാരൻ നാഗേഷിനെ ആക്രമിച്ച് 10 ഗ്രാം ഭാരമുള്ള സ്വർണ്ണമാലയും 14,000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു.…

Read More

നടൻ രാജ് സൂര്യന്റെ കാർ ടിപ്പർ ലോറിയിൽ ഇടിച്ചു; നടന് നിസാര പരിക്ക്

ബെംഗളൂരു : ശനിയാഴ്ച പുലർച്ചെ മാലൂർ പട്ടണത്തിൽ നടൻ രാജ് സൂര്യന്റെ എംയുവി ഒരു ടിപ്പർ ട്രക്കുമായി കൂട്ടിയിടിച്ചു. എന്നാൽ, നടൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നടന്റെ മൂക്കിന് നിസ്സാര പരിക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് നടൻ സഞ്ചരിച്ചിരുന്ന കാർ ഒരു ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു. ‘ജടായു’, ‘സഞ്ചാരി’ തുടങ്ങിയ സിനിമകളിൽ രാജ് സൂര്യൻ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമോഗ് എന്റർപ്രൈസസിന്റെ സ്വന്തം ബാനറിൽ കന്നഡ, തെലുങ്ക് ഭാഷകളിൽ അദ്ദേഹം സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read More

പരിശീലനത്തിനിടെ മരിച്ച വ്യോമസേനാ സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിൽ എത്തിക്കും

ബെംഗളൂരു : പരിശീലനത്തിനിടെ പാരച്യൂട്ട് തുറയാതെ ഉയരത്തിൽ നിന്ന് വീണു മരിച്ച ജില്ലയിലെ ഹൊസനഗർ താലൂക്കിലെ ശങ്കൂർ ഗ്രാമത്തിലെ വ്യോമസേനാ ഉദ്യോഗസ്ഥൻ മഞ്ജുനാഥിന്റെ (36) മൃതദേഹം നാളെ ജന്മനാട്ടിൽ എത്തിക്കും. ഇന്ത്യൻ വ്യോമസേനയിൽ ജൂനിയർ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു മഞ്ജുനാഥ്. ഉത്തർപ്രദേശിലെ ആഗ്രയിലെ മാൽപൂരിലുള്ള പാരാട്രൂപ്പർ പരിശീലന സ്കൂളിൽ പരിശീലനത്തിനിടെ പാരച്യൂട്ട് തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ഇന്നലെയാണ് മരിച്ചത്. മഞ്ജുനാഥ് ഉൾപ്പെടെ 12 സൈനികർ പാരച്യൂട്ട് വഴി വിമാനത്തിൽ നിന്ന് ചാടി. ഈ സമയം, 11 സൈനികർ സുരക്ഷിതമായി ഇറങ്ങി.…

Read More

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ വരുന്നത് ജെ.പി. നഗറിനും ഹെബ്ബാളിനും ഇടയിൽ: വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: ജെ.പി. നഗർ മുതൽ ഹെബ്ബാൾ വരെ മറ്റൊരു ഡബിൾ ഡെക്കർ ഫ്ലൈഓവർ കൂടി ബെംഗളൂരുവിൽ നിർമ്മിക്കും, ഇത് ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ ഫ്ലൈഓവറായിരിക്കും. ഔട്ടർ റിംഗ് റോഡിന് മുകളിലൂടെ കടന്നുപോകുന്ന ഈ ഫ്ലൈഓവറിന് 32.15 കിലോമീറ്റർ നീളമുണ്ടാകും. റാഗി ഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ അതേ ശൈലിയിലായിരിക്കും ഇതും, കൂടാതെ ഒരു മെട്രോ ലൈനും ഉണ്ടാകും. ഈ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിയുടെ ഏകദേശ ചെലവ് 9800 കോടി രൂപയാണ്. നിർദ്ദിഷ്ട പദ്ധതിയുടെ…

Read More

മൈസൂരു ജില്ലയിൽ നാളെ കുംഭമേള ആരംഭിക്കും

ബെംഗളൂരു : കർണാടകയിലും കുംഭമേള ആരംഭിക്കുകയാണ്. പതിമൂന്നാമത് വാർഷിക കുംഭമേള ഫെബ്രുവരി 10 മുതൽ മൈസൂരു ജില്ലയിലെ ടി. നരസിപുരയിലുള്ള ത്രിവേണി സംഗമത്തിൽ ആരംഭിക്കും . കുംഭമേള മൂന്ന് ദിവസം നീണ്ടുനിൽക്കും . ജില്ലയിലെ ടി. നരസിപുരത്തെ തിരുമാകുടലിൽ മൂന്ന് വർഷത്തിലൊരിക്ക ലാണ് കുംഭമേള നടക്കുക. നാളെ മന്ത്രി ഡോ. എച്ച്. സി മഹാദേവപ്പ കുംഭമേള ഉദ്ഘാടനം ചെയ്യും. ആദി ചുഞ്ചനഗിരി നിർമ്മലാനന്ദനാഥ സ്വാമിജി, സുട്ടൂർ ശിവരാത്രി ദേശി കേന്ദ്ര സ്വാമിജി തുടങ്ങി നിരവധി പേർ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ പുണ്യനദികളായ കാവേരി, കപില, സ്ഫടിക…

Read More
Click Here to Follow Us