മാംസ്യത്തേക്കാൾ മത്സ്യ വിഭവങ്ങളാണ് അന്നും ഇന്നും ദിയയ്ക്കിഷ്ടം. അതിനാൽ കൂടിയാണ് ഗർഭിണിയായിരിക്കെ ഷാപ്പ് ഫുഡ് പരീക്ഷിക്കാൻ എത്തിയത്. മാത്രമല്ല ചില പഴയ ഓർമകൾ വീണ്ടും പൊടി തട്ടിയെടുക്കാൻ കൂടി വേണ്ടിയായിരുന്നു ദിയയുടെ യാത്ര.
കാരണം ഭർത്താവ് അശ്വിനെ ആദ്യമായി ദിയ കണ്ടത് പുഞ്ചക്കരി കള്ള് ഷാപ്പിൽ വെച്ചാണ്. അന്ന് നടന്ന ചില രസകരമായ സംഭവങ്ങളും വീഡിയോയിൽ ദിയ വിവരിക്കുന്നുണ്ട്.
പുഞ്ചക്കരി കള്ള് ഷാപ്പില്‍ വെച്ചായിരുന്നു ദിയ അശ്വിനെ ആദ്യമായി കണ്ടത്. സുഹൃത്തിന്റെ സുഹൃത്തായിരുന്നു അശ്വിന്‍. നമ്മുടെ ഗ്യാങ്ങിലേക്ക് എന്തിനാണ് അറിയാത്തൊരാളെ വിളിച്ചതെന്ന് ചോദിച്ച് പരിഭവിച്ചിരുന്നു അന്ന് ദിയ. കൂട്ടത്തില്‍ പെട്ടെന്ന് ജോലി കിട്ടിയതും, നല്ല സാലറിയുമുള്ള ആളാണ് അശ്വിന്‍ എന്ന് ദിയ കേട്ടിരുന്നു.
ആദ്യ കാഴ്ചയില്‍ ഇരുവരും സംസാരിക്കുകയോ പരിചയപ്പെടുകയോ പോലും ചെയ്തിരുന്നില്ല. അന്ന് ഫുഡ് കഴിച്ച് അശ്വിന്‍ പെട്ടെന്ന് പോയിരുന്നു. അവന്‍ കഴിച്ചതിന്റെ ബില്ല് ഞാന്‍ കൊടുക്കില്ലെന്ന് പറഞ്ഞ് ദിയ അന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ് അന്ന് ദിയയെ തണുപ്പിച്ചത്.
സീ ഫുഡ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ദിയ. ഗര്‍ഭിണിയായപ്പോഴും അതില്‍ മാറ്റമില്ലായിരുന്നു. അങ്ങനെയാണ് അച്ഛനും അശ്വിനുമൊപ്പമായി വീണ്ടും കള്ള് ഷാപ്പിലേക്കെത്തിയത്. ഞണ്ട് കറിയും, ആവോലി ഫ്രൈയുമൊക്കെ വേണ്ടുവോളം കഴിച്ചാണ് ഇവര്‍ മടങ്ങിയത്.
എനിക്ക് ഞണ്ടിന്റെ വയര്‍ ഭാഗമാണ് ഇഷ്ടം. ആ ഭാഗം എടുക്കല്ലേയെന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ച് കഴിക്കുകയായിരുന്നു ദിയ. ബീഫും അപ്പവുമായിരുന്നു അശ്വിന്‍ കഴിച്ചത്. കുറേക്കാലമായി ഇവിടേക്ക് വരണമെന്ന് കരുതിയിട്ട്.
ഇപ്പോഴാണ് സമയം കിട്ടിയത്. അച്ഛനും സീ ഫുഡ് ഇഷ്ടമാണ്. അങ്ങനെയാണ് അശ്വിന്‍ നമുക്ക് അച്ഛനേയും കൂട്ടാമെന്ന് പറയുന്നത്. ഫുഡ് കഴിച്ചതിന് ശേഷം ഉപ്പിലിട്ട മാങ്ങയും വാങ്ങിയായിരുന്നു ദിയ തിരിച്ചുപോയത്.