വീണ്ടും വിജയവഴിയില്‍; ചെന്നൈയിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ത്രില്ലര്‍ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്തു. ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ചെന്നൈയിന്റെ ആശ്വാസ ഗോള്‍ വിന്‍സി ബരറ്റോ കളിയുടെ അവസാന ഘട്ടത്തില്‍ വലയിലാക്കി. നിര്‍ണായക എവേ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസണിലെ ഏഴാം ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ടീമിന് 24 പോയിന്റുകള്‍ എട്ടാം സ്ഥാനത്ത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍…

Read More

വിവാഹത്തിന് സമ്മതിച്ചില്ല; വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു 

ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയില്‍ സിന്ധനൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എം.എസ്‌.സിക്ക് പഠിക്കുന്ന ലിംഗസ ഗുരുവിലെ ഷിഫയാണ് (24) കൊല്ലപ്പെട്ടത്. അക്രമി സിന്ധനൂർ ടൗണില്‍ ടൈല്‍സ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് ക്രൂരതക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ലിംഗസഗുരുവില്‍ നിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആറ് വർഷമായി ഇവർ തമ്മില്‍ പരിചയമുണ്ട്. ഷിഫയോട് മുബിൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു.…

Read More

കോളേജ് കെട്ടിടം തകർന്നുവീണു; നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം

നവീകരണ പ്രവൃത്തിക്കിടെ കെട്ടിടം തകർന്നുവീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. മൈസൂരുവിലെ ഗൗസിയ നഗർ നിവാസിയായ സദ്ദാമാണ് (32) തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരിച്ചത്. മൈസൂരുവിലെ ജെ.എൽ.ബി. റോഡിലുള്ള മഹാറാണി വനിതാ സയൻസ് കോളേജിന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ചൊവ്വാഴ്ച വൈകുന്നേരം നവീകരണ പ്രവൃത്തിക്കിടെ തകർന്നുവീണത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചലിൽ ബുധനാഴ്ച രാവിലെയാണ് സദ്ദാമിന്റെ മൃതദേഹം കിട്ടിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വാതിലുകളും ജനലുകളും നീക്കം ചെയ്യുകയായിരുന്നു സദ്ദാം. ജനാലകൾ പുറത്തെടുക്കാൻ മൂന്ന് തൊഴിലാളികൾ അകത്തേക്ക് കയറിയപ്പോഴാണ് കെട്ടിടം തകർന്നത്. അവരിൽ രണ്ടുപേർ ഓടി…

Read More

ഡേറ്റിംഗ് ഉപദേശങ്ങൾ നൽകാൻ നിങ്ങൾ മിടുക്കരാണോ? അവസരവുമായി ബെംഗളൂരുവിലെ സ്വകാര്യ കമ്പനി 

ബെംഗളൂരു: നഗരത്തിലെ ഒരു സ്വകാര്യ കമ്പനി സ്ഥാപനത്തിലെ ഒരു പുതിയ പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷകള്‍ ക്ഷണിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ചീഫ് ഡേറ്റിംഗ് ഓഫീസര്‍ എന്ന വ്യത്യസ്തമായ പോസ്റ്റിലേക്കാണ് ടോപ്‌മേറ്റ് എന്ന കമ്ബനി അനുയോജ്യരായവരെ തിരയുന്നത്. എംബിഎയോ, വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമോ ആവശ്യമുള്ള ജോലിയല്ല ഇത്. പകരം, സ്നേഹത്തിന്റെ ഭാഷയില്‍ പ്രാവീണ്യമുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. ആധുനിക ഡേറ്റിംഗ്, പ്രണയതകര്‍ച്ച, ഡേറ്റിംഗ് ആപ്പുകളെ കുറിച്ചുള്ള അറിവ് എന്നിവയാണ് കമ്പനി ആവശ്യപ്പെടുന്നത്. നിങ്ങള്‍ ഡേറ്റിംഗ് ഉപദേശങ്ങള്‍ നല്‍കുന്ന സുഹൃത്താണോ. എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു തൊഴിലവസരം എന്ന്…

Read More

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണ ഇനി മുതല്‍ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി. പൊതു വിപണി നിരക്കുകള്‍ വിശകലനം ചെയ്തതിന്റെ…

Read More

തുടരുന്ന ക്രൂരത; പശുക്കിടാവിൻ്റെ വാൽ അക്രമി അറുത്തുമാറ്റിയ നിലയിൽ

ബെംഗളൂരു : ഉഡുപ്പിയിൽ പശുക്കിടാവിൻ്റെ വാൽ മുറി ച്ച് മാറ്റി. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിനു സമീപം ഗർഭിണിയായ പശുവിൻ്റെ തലയും മൈസൂരുവിൽ കാളയുടെ വാൽ മുറിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ താലൂക്കിലെ ഗുണ്ട്മി ഗ്രാമത്തിലാണ് ഒരാൾ സെയിൽസ്മാൻ്റെ വേഷത്തിൽ വന്ന് പശുക്കിടാവിൻ്റെ വാൽ മുറിച്ചത്. ഗുണ്ട്മിയിലെ മായ കുടുംബത്തിൻ്റെ വീട്ടിൽ സെയിൽസ്മാൻ്റെ വേഷത്തിൽ എത്തിയ ദുരുള വീട്ടുകാരെ വിളിച്ച് സാധനങ്ങൾ കാണിച്ചു. സാധനങ്ങൾ വാങ്ങാൻ വിസമ്മതിച്ച യുവതി വീടിൻ്റെ വാതിൽ പൂട്ടി. തുടർന്ന് വീടിന് സമീപത്തെ…

Read More

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 33,000-ത്തിലധികം കൗമാര ഗർഭധാരണ കേസുകൾ; ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ

ബെംഗളൂരു: 2021-22 മുതൽ 2023-24 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്ത് 33,621 കൗമാര ഗർഭധാരണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ബെംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, ഇൻ്റർനെറ്റിലേക്കുള്ള എളുപ്പത്തിലുള്ള ആക്സസ്, സോഷ്യൽ മീഡിയ സ്വാധീനം, കുടുംബങ്ങളിലുള്ള അസ്ഥിരത, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവം എന്നിവവയാണ് കൗമാര ഗർഭധാരണ കേസുകൾ കൂടാൻ കാരണമായി വിദഗ്ധർ പറയുന്നത്. ബോധവൽക്കരണ പരിപാടികളിലൂടെ ഈ പ്രശ്നം തടയാനുള്ള ശ്രമങ്ങൾ നടത്താനും ആരംഭിച്ച് കഴിഞ്ഞു. ബെംഗളുരു അർബനിലാണ് ഏറ്റവും കൂടുതൽ കൗമാര ഗർഭിണികൾ റിപ്പോർട്ട് ചെയ്തതെന്ന്…

Read More

ബെംഗളൂരുവില്‍ പുലി സാന്നിധ്യം; നഗരത്തിൽ ജാഗ്രത നിർദേശം 

ബെംഗളൂരു: വടക്കൻ ബെംഗളൂരുവില്‍ ഹെസാരഘട്ട-യെലഹങ്കയ്ക്ക് സമീപം ജനവാസ മേഖലയില്‍ രണ്ട് പുലികളെ കണ്ടെത്തിയതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകി. രണ്ടു പുലികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Read More

മഹാകുംഭമേളയിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: മഹാകുംഭമേളയിലെ അപകടത്തില്‍പ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല്‌ പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാകുംഭമേളയില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.…

Read More

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സ്റ്റേഷനിൽ ഹാജരായി 

കോഴിക്കോട്: പോക്സോ കേസില്‍ പ്രതിചേർക്കപ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനില്‍ ഹാജരായി. സി. ഐയുടേ നേതൃത്വത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെ ചോദ്യം ചെയ്യുന്നു. നേരത്തെ ഈ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച്‌ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഹര്‍ജി അടുത്ത മാസം 28ലേക്ക്…

Read More
Click Here to Follow Us