സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ ചേച്ചി; ഇനി അവന്തികാ ഭാരതി

പ്രയാഗ് രാജ്: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസിനിയായി.

പ്രയാഗ് രാജിലെ കുംഭമേളയിൽ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് ഇനി അറിയപ്പെടുക.

അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ജൂന പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും തൻ്റെ ശിഷ്യയായ അഖില, അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി’ എന്ന് അഭിനവ ബാലാനന്ദഭൈരവ കുറിച്ചു.

 

കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വര പദവിയിലേക്കെത്തിയ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പമുള്ള ചിത്രവും അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കില്‍ പങ്കുവച്ചു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണത്തിനാണ് ഇതോടെ പരിസമാപ്തിയായത്.

“ജൂന പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ചു ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം.” എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് അഖില. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്റെയും മകളാണ്.

അമ്മയുടെ പാതപിന്തുടര്‍ന്ന് നിഖിലയും അഖിലയും നൃത്തം പഠിച്ചിട്ടുണ്ട്. നിഖിലയുടെ യാത്ര സിനിമയിലേക്കായിരുന്നുവെങ്കിൽ മൂത്ത സഹോദരിയായ അഖിലയുടെ ശ്രദ്ധ പഠനത്തിലായിരുന്നു.

ഡല്‍ഹി ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി.

ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us