ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി.
അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്.
പശ്ചിമ ബംഗളിലെ ടിറ്റഗർ റെയിൽ ഫാക്ടറിയിൽ നിന്നുള്ള മെട്രോ മെട്രോ ട്രെയിൻ ഇന്ന് ബെംഗളൂരുവിലേക്ക് അയക്കും എന്നവാർത്തയാണ് പല മാധ്യമങ്ങളും തെറ്റായി റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച വാർത്ത താഴെ വായിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആർ വി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന മെട്രോ സർവീസ് വരുന്നതോടെ ബെംഗളൂരു ജീവിതം കൂടുതൽ എളുപ്പവും കുരുക്കില്ലാത്തതുമാക്കും. ഇപ്പോഴിതാ, ടെക് ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ 2025 മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ…
മെട്രോ കോച്ച് ഡെലിവറി മുടങ്ങിയതിനാൽ നിരവധി കാലതാമസങ്ങൾ നേരിട്ട , ഏറെക്കാലമായി കാത്തിരുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ പരീക്ഷണ ഓട്ടത്തിന്വി തയ്യാർ എടുക്കുന്നു . ചൈനയിൽ നിന്ന് എത്തിയ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ ഫെബ്രുവരി 24 ന് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) പരിശോധിക്കും. 2024 ഫെബ്രുവരി 14 ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ചൈനയിൽ നിന്ന് ആറ് ട്രെയിൻ കോച്ചുകളുടെ ആദ്യ…
ബെംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൊണ്ട് ശ്രദ്ധ ലഭിക്കാതെ പോയതിനാൽ നിർമ്മാണ വേഗത കുറഞ്ഞ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിൻ സർവീസ് അടുത്തവർഷത്തോടെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് അടുത്തവർഷവും വൈറ്റ് ഫീൽഡിലേക്ക് 2021 ഓടെയും മെട്രോ യാഥാർഥ്യമാക്കും. രണ്ടാഴ്ചയ്ക്കിടെ ഒരു തവണയെങ്കിലും ബാംഗ്ലൂരിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുമെന്ന് യെദ്യൂരപ്പ പറഞ്ഞു.…