ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിച്ചേക്കും.
വിലകൂട്ടണമെന്ന കർഷകരുടെ ആവശ്യം ചർച്ചചെയ്യാൻ മകരസംക്രാന്തിക്കുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) ചെയർമാൻ ഭീമ നായിക് പറഞ്ഞു.
കെ.എം.എഫിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.ലിറ്ററിന് അഞ്ചു രൂപയുടെ വർധനവാണ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്.
2023 ഓഗസ്റ്റ് ഒന്നിനാണ് അവസാനമായി പാൽവില കൂട്ടിയത്. കഴിഞ്ഞ ജൂണിൽ രണ്ടുരൂപ വർധിപ്പിച്ചെങ്കിലും പാലിന്റെ അളവ് വർധിപ്പിച്ചതിനാൽ വിലവർധനവായി കാണാനാകില്ലെന്നും കെ.എം.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.