ബെംഗളൂരു : മൈസൂരുവിൽ താരതമ്യേന മുൻ കാലയവളവിനെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ കുറയുന്നതായി കണക്കുകൾ. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം 2024-ൽ 28 കേസുമാത്രമാണ് സൈബർ കുറ്റകൃത്യ വിഭാഗത്തിൽ മൈസൂർ നഗരത്തിൽ രജിസ്റ്റർ ചെയ്തത്.
രാജ്യത്തെ മറ്റു മെട്രോ സിറ്റികളെ അപേക്ഷിച്ച് ഈ കണക്ക് താരതമ്യേന കുറവാണ്. സൈബർ കുറ്റകൃത്യ പട്ടികയിൽ കർണാടകയിൽ ബെംഗളൂരു നഗരമാണ് ഈ പട്ടിയിൽ മുന്നിൽ. മംഗളൂരു രണ്ടാം സ്ഥാനത്തും.
മൈസൂരുവിൽ ഗ്രാമവാസികളെ അപേക്ഷിച്ച് നഗരവാസികളും വിദ്യാസമ്പന്നരുമായ വ്യക്തികളാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മൈസൂരു സിറ്റി കമ്മിഷണർ സീമ ലട്കർ അറിയിച്ചു.
ഈ വർഷം 28 കേസിലായി 8.4 കോടിയാണ് ഇരകൾക്ക് നഷ്ടമായത്. ഇതിൽ 26 ലക്ഷം പോലീസിന്റെ ഇടപെടലിലൂടെ കണ്ടെത്തി ഇരകളുടെ അക്കൗണ്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.
2021-ൽ മൈസൂരുവിൽ 101 സൈബർ കേസാണ് രജിസ്റ്റർ ചെയ്തത്. 2022-ൽ ഇത് ഇരട്ടിയിലും കൂടുതലായി 267-ലെത്തി. 2023 നവംബർവരെ 214 കേസ് റിപ്പോട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഈ വർഷം 50-ൽ താഴെ കേസിലെത്തിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത കേസുകളെല്ലാം മൈസൂരു നഗര മേഖല പരിധിയിലാണെന്നും കമ്മിഷണർ അറിയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസിന്റെ ഊർജിത ബോധവത്കരണ പ്രവർത്തനങ്ങളാണ് നടന്നതെന്ന് സിറ്റി കമ്മിഷണർ സീമ ലട്കർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.