ജാലഹള്ളി ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളി ലായി വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും.
ഡിസംബർ 15ന് രാവിലെ 9മണിക്ക് ദോസ്‌തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദാസറഹള്ളി എംഎൽ എ എസ്.മുനിരാജു, ആർ ആർ നഗർ എംഎൽഎ മുനിരത്ന എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് വിദ്യാചേതന (പഠനസഹായം) വിതരണം ചെയ്യും. 12 മണിക്ക് പ്രശസ്‌ത കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ നയിക്കുന്ന കന്നഡ ഭക്തിഗാനസുധയും, തുടർന്ന് മഹാഅന്നദാനവും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് ശേഷം 51 വാദ്യമേളക്കാരുടെ ചെണ്ടമേളം അരങ്ങേറും. വൈകുന്നേ രം 6 മണിക്ക് പ്രശസ്‌ത നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും നയിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ് അരങ്ങേറും.
16നു രാവിലെ 5 മണിക്ക് ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിർമ്മാല്യദർശനം, അഭിഷേകം എന്നിവ നടക്കും. തുടർന്ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, ശീവേലി എന്നീ ചടങ്ങുകൾക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും.
വൈകുന്നേരം 5 മണിക്ക് ജാലഹള്ളി പൈപ് ലൈൻ റോഡിലുള്ള കരുമാരിയമ്മൻ ക്ഷേത്രത്തിൽനിന്നും ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര ഉണ്ടായിരിക്കും.
വൈകുന്നേരത്തെ ദീപാരാധനക്കുശേഷം കൊടിയേറ്റം, പ്രസാദവിതരണം, ധ്വജോത്സവ പൂജ എന്നിവ നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.