ബെംഗളൂരു: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായും മറ്റും ചേക്കേറുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു നഗരം. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും പ്രശ്നങ്ങളും നഗരത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് യുവതികള്‍ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ ആണ് സമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന യുവതിയില്‍ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്. ഒരാള്‍ ഹിന്ദിയിലും ഒരാള്‍ കന്നഡയിലും സംസാരിക്കുന്നു. ആദ്യം ഒരേസ്ഥലത്തേക്കുള്ള…
Read MoreDay: 1 December 2024
കന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!
ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read Moreഎമ്പുരാന് പാക്കപ്പ്; അവസാന ഷോട്ടും പൂർത്തിയായെന്ന് പൃഥ്വിരാജ്
ആരാധകർ ഏറെ കാത്തിരുന്ന സിനിമാ വിശേഷമെത്തി. മലയാള സിനിമാലോകം കണ്ണുനട്ട് കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇന്ന് പുലർച്ചെ 5.35ന് മലമ്ബുഴ റിസർവോയറില്‍ വച്ച് അവസാന ഷോട്ടും ചിത്രീകരിച്ചുകഴിഞ്ഞതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ഇനി 117ാം ദിവസം തിയേറ്ററില്‍ കാണാമെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പറഞ്ഞു. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും ചിത്രീകരണം അവസാനിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. ‘എട്ട് സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഉള്‍പ്പെടുന്ന 14 മാസത്തെ അവിസ്‌മരണീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ…
Read Moreബെംഗളൂരുവില്‍ കനത്ത മഴയും തണുപ്പും
ബെംഗളൂരു: നഗരം വാരാന്ത്യം ആഘോഷിക്കാൻ കാത്തിരുന്നവരുടെ പ്ലാനുകള്‍ തെറ്റിച്ച് കനത്ത മഴ. ഇന്നലെ അർധരാത്രി മുതല്‍ തുടങ്ങിയ കനത്ത മഴ നഗരവാസികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഫെംഗല്‍ ചുഴലിക്കാറ്റിനെത്തുടർന്നാണ് പേമാരിക്ക് സാക്ഷ്യം വഹിച്ചത്. രാത്രി തുടങ്ങിയ മഴ ശനിയും ഞായറും ആഘോഷിക്കാൻ പുറത്തിറങ്ങിയവരെയും ബാധിച്ചു. വാഹനഗതാഗതത്തിനും തടസ്സങ്ങളുണ്ടായി. മഴയോടൊപ്പം കഠിനമായ തണുപ്പും നഗരത്തില്‍ അനുഭവപ്പെട്ടു. നിർത്താതെ പെയ്ത മഴ നഗരവാസികളുടെ വാരാന്ത്യ പരിപാടികള്‍ ഇല്ലാതാക്കി. പുറത്തു പോയവർക്ക് മടങ്ങി വരാനുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍. കോർപ്പറേഷൻ സർക്കിള്‍,…
Read Moreലൈംഗിക ആരോപണം; മുതിർന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കി
ബെംഗളൂരു: സ്കൂളില്‍ അധ്യാപികയോട് ലൈംഗികാതിക്രമം കാട്ടിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കി. കർണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. കർണാട പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ പുറത്താക്കിയത്. അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന…
Read Moreബെംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയെ രാത്രി വഴിയിൽ ഇറക്കി വിട്ടതായി പരാതി
ബെംഗളൂരു: കെഎസ്‌ആര്‍ടിസി ബസില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതായി പരാതി. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ലെന്നാണ് പരാതി. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. നഗരത്തിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം. താമരശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങാന്‍ 19കാരി ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ഇവിടെ നിര്‍ത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിര്‍ത്തിയത്. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാര്‍ത്ഥിനി അച്ഛനെ വിളിച്ച് ശേഷം…
Read Moreബി.ജെ.പി.യിലെ വിമതനേതാവായ ബസനഗൗഡ പാട്ടീൽ യത്‌നലിനെ പുറത്താക്കണമെന്ന് ആവശ്യം; മൈസൂരുവിൽ പ്രതിഷേധം
ബെംഗളൂരു : കർണാടക ബി.ജെ.പി.യിലെ വിമതനേതാവായ ബസനഗൗഡ പാട്ടീൽ യത്‌നലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മൈസൂരുവിൽ പ്രവർത്തകരുടെ പ്രതിഷേധം. മുൻമന്ത്രിമാരായ ബി.സി. പാട്ടീൽ, എം.പി. രേണുകാചാര്യ എന്നിവർ പത്രസമ്മേളനം നടത്തുന്നതനിടെ ഹാളിലേക്കുകയറിവന്ന പ്രവർത്തകർ മുദ്രാവാക്യംമുഴക്കുകയായിരുന്നു. തങ്ങൾ പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകരാണെന്നും ബി.ജെ.പി. ഇത്ര ദുർബലമാകുന്നതെന്തെന്ന ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാനാകുന്നില്ലെന്നും അവർ പറഞ്ഞു. യത്‌നലിനെതിരേ നടപടിയെടുക്കാൻ പാർട്ടിക്ക് കഴിയാത്തതെന്തുകൊണ്ടാണെന്നും ചോദിച്ചു. ദേശീയനേതാക്കളെക്കണ്ട് യത്‌നലിനെയും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് രേണുകാചാര്യയും ബി.സി. പാട്ടീലും പിന്നീട് അറിയിച്ചു. യത്‌നലാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കുകാരണമായതെന്ന് ആരോപിച്ചു. ജനങ്ങളുടെ മനസ്സിൽ…
Read Moreസർക്കാർ സ്‌കൂളിലെ ചെറുപയർ കഴിച്ച് 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബംഗളുരു : ചെറുപയർ കഴിച്ച് അസുഖം ബാധിച്ച 46 വിദ്യാർത്ഥികൾ ആശുപത്രിയിൽ. സംഭവം ജില്ലയിലെ പാവഗഡ താലൂക്കിലെ കോണനകുരികെ ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്കൂളിലാണ് നടന്നത്. ഉച്ചയ്ക്ക് ലഘുഭക്ഷണത്തിനിടെ നൽകിയ ഭക്ഷണം കഴിച്ചാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊടലെ രോഗബാധിതരായ കുട്ടികൾ പാവഗഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവന് അപകടമില്ല. തഹസിൽദാർ വരദരാജു, ബിഇഒ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreപുതുവർഷത്തിൽ ബിഎംടിസിയുടെ 320 ഇലക്ട്രിക് എസി ബസുകൾ ബെംഗളൂരുവിൽ സർവീസ് നടത്തും
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ( ബിഎംടിസി ) 320 പുതിയ ബസുകൾ ( ബസ് ) പുതുവർഷത്തിനായി ജനുവരിയിൽ നഗരത്തിൽ സർവീസ് നടത്തും. 320 എസി ഇലക്ട്രിക് ബസുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്. അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ പങ്കാളിയായ ഒഎം കമ്പനിയാണ് ഈ ടെൻഡർ നേടിയത്. ഇതിനോടകം വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. 320 ബസുകൾ 12 വർഷത്തേക്ക് പാട്ടത്തിനെടുക്കും. ഈ ബസുകൾക്ക് കിലോമീറ്ററിന് 65 മുതൽ 80 രൂപ നിരക്കിൽ സർവീസ് നടത്തുമെന്നു ബിഎംടിസി ചീഫ് ട്രാഫിക് മാനേജർ പ്രഭാകർ റെഡ്ഡി പറഞ്ഞു.…
Read Moreഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു
ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും കാരണം ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റ് കാരണം 16 മണിക്കൂറോളം ചെന്നൈ വിമാനത്താവളം പ്രവർത്തനരഹിതമായിരുന്നു. അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങളാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) തിരിച്ചുവിട്ടത്. നാല് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയുടെ വിമാനങ്ങളും തിരിച്ചുവിട്ടവയിൽ ഉൾപ്പെടുന്നു. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങൾ (ഇൻഡിഗോ, ഇത്തിഹാദ്), ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള എമിറേറ്റ്സ്…
Read More