ഇത് ഒരു നഗരമല്ല, മനോഹരമായ അനുഭവം’; വൈറൽ ആയി സംരംഭകന്റെ നഗരത്തെക്കുറിച്ചുള്ള കുറിപ്പ്

ബെംഗളൂരു: 14 വർഷം നീണ്ട ബെംഗളൂരു വാസം അവസാനിപ്പിച്ച് പൂനെയിലേക്ക് ചേക്കാറാനിരിക്കെ വൈകാരിക കുറിപ്പുമായി സംരംഭകൻ.

ആക്ടീവ് വെയർ ബ്രാൻഡായ സിമ്രത്തിൻ്റെ സഹ സ്ഥാപകനായ അസ്താന ഉജ്ജവൽ ആണ് ഇഷ്ടനഗരത്തോട് വിടപറയാൻ ഒരുങ്ങവെ ഓർമകൾ അയവിറക്കുന്നത്.

തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ രൂപപ്പെടുത്തിയ ബെംഗളൂരുവിന് അസ്താന ഉജ്ജവൽ നന്ദി അറിയിക്കുന്നു.

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബെംഗളൂരു നൽകിയെന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

ഞാൻ ബെംഗളൂരുവിൽ  നിന്ന് പൂനെയിലേക്ക് പോകുകയാണ്. 14 വർഷത്തിലധികമായി ബെംഗളൂരു എൻ്റെ സ്വദേശമാണ്.

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും ബെംഗളൂരു എനിക്ക് തന്നിട്ടുണ്ട്. ആദ്യ ജോലി, ആദ്യ വിദേശയാത്ര, ഒരു ജീവിത പങ്കാളി, വിജയകരമായ രണ്ട് ബിസിനസ്സുകൾ, ഫണ്ടിങ്, സ്റ്റാർട്ടപ്പ് ഏറ്റെടുക്കൽ, സ്വർണത്തിൻ്റെ മൂല്യമുള്ള ഒരു സൗഹൃദ വലയം, അതിലേറെയും.ഞാൻ ബെംഗളൂരു സ്വദേശിയല്ല.

പക്ഷേ എനിക്ക് ഒരു അപരിചിതനാണെന്ന് തോന്നിയ ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഉയരം കൂടിയ കെട്ടിടങ്ങളിലും കാറുകളിലും ജീവിതം ആസ്വദിക്കുന്ന ഒരു കുമിളയിലാണ് ഞാനെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അങ്ങനെയല്ല.

നഗരത്തിലെ ബിഎംടിസി ബസിലും ഓട്ടോയിലും ക്യാബിലും ഞാൻ ഏറ്റവും കൂടുതൽ കാലം ജീവിതം നയിച്ചിട്ടുണ്ട്.

ബെംഗളൂരു ഒരു നഗരമല്ല, വാക്കുകളിൽ വിശദീകരിക്കാൻ പ്രയാസമുള്ള മനോഹരമായ അനുഭവമാണ്.

ഇവിടെയുള്ള ജനങ്ങളോടൊപ്പം ജീവിക്കുകയും ജയനഗറിലെ വഴികളിലൂടെ നടക്കുകയും ചെയ്താൽ നിങ്ങൾ അത് അനുഭവിച്ചറിയും.

ബെംഗളൂരു ‘പ്രോചോദിപ്പിക്കുന്ന നഗരമല്ലെന്ന്’ വിശേഷിപ്പിക്കുന്നവർ ഇവിടുത്തെ കാലാവസ്ഥ, കാപ്പി, ബിയർ, സ്റ്റാർട്ടപ്പുകൾ എന്നിവക്കപ്പുറം ജീവിച്ചു നോക്കണം.

എൻ്റെ പുതിയ വീട് പുനെ ആയിരിക്കുമ്പോഴും, ഞാൻ ബാല്യകാലം പിന്നിട്ടു മുതിർന്നത് മുതൽ വീട് എന്നു വിളിച്ച നഗരമായ ബെംഗളൂരുവിലെ വഴികളിലൂടെ ഓരോ യാത്രയിലും നടന്നുകൊണ്ടിരിക്കും”.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us