യുപിഐ പേയ്‌മെന്റ് സംവിധാനവുമായി കർണാടക ആർടിസി 

ബെംഗളൂരു: ബസ് ടിക്കറ്റിനുള്ള പണവും കൊടുക്കുകയും ചില്ലറയ്ക്ക് വേണ്ടി കണ്ടക്ടറുമായി തമ്മില്‍ തല്ലുകയും ഒന്നും ഇനി വേണ്ട.

ഇതിന് പരിഹാരമായി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്‌ആർടിസി.

യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) കാഷ്‍ലെസ് പേയ്‌മെന്‍റ് ആണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്.

പണരഹിത ഇടപാടുകള്‍ സുഗമമാക്കുന്നതിന്, കെഎസ്‌ആർടിസി ബസുകളില്‍ ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ പറഞ്ഞു.

ടച്ച്‌സ്‌ക്രീനുകള്‍, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകള്‍ ഉപയോഗിച്ച്‌ ടിക്കറ്റ് നല്‍കുന്ന സംവിധാനമാണ് നവീകരിക്കുന്നത്.

പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പരമ്ബരാഗത ടിക്കറ്റ് മെഷീനുകള്‍ ഉപേക്ഷിച്ചുകൊണ്ട് ആണ് നൂതനമായ സംവിധാനം ഏര്‍പ്പെടുത്തി യിരിക്കുന്നത്.

യുപിഐ, ഡെബിറ്റ് കാർഡുകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിങ്ങനെ പല രീതിയില്‍ ടിക്കറ്റ് ചാർജ് നല്‍കാം.

കെഎസ്‌ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us