കാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകൻ കുത്തി കൊലപ്പെടുത്തി 

കാമുകിയുടെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി.

അമേരിക്കയിലെ പെൻസില്‍വാനിയയിലായിരുന്നു സംഭവം.

ബെഞ്ചമിൻ ഗാർസിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാർമെൻ മാർട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്.

കാർമെനിന്റെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാർമെനെ, അവിടെയെത്തിയാണ് ബെഞ്ചമിൻ കൊലപ്പെടുത്തിയത്.

സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാർമെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.

കാർമെനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു.

നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുടിമുറിച്ച്‌ പുതിയ ഹെയർ സ്റ്റൈലില്‍ കാർമെൻ വീട്ടിലെത്തിയപ്പോള്‍ തന്നെ ബെഞ്ചമിൻ അസ്വസ്ഥനായിരുന്നുവെന്ന് പെൻസില്‍വാനിയയിലെ ഒരു ടെലിവിഷൻ ചാനല്‍ റിപ്പോർട്ട് ചെയ്തു.

തന്റെ പുതിയ രൂപം ബെഞ്ചമിന് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ കാർമെൻ, ഇയാളുടെ രോഷം ഭയന്ന് ഉടൻ തന്നെ വീടുവിട്ടിറങ്ങുകയായിരുന്നു.

നേരേ മകളുടെ വീട്ടിലേക്കാണ് കാർമെൻ ആദ്യം പോയത്.

രാത്രി അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്.

ബെഞ്ചമിന്റെ സ്വഭാവത്തെ കുറിച്ച്‌ അവർ മകളോട് സംസാരിക്കുകയും ചെയ്തിരുന്നു.

ഹെയർസ്റ്റൈലിന്റെ പേരില്‍ കാർമെനെ കൊലപ്പെടുത്തുമെന്ന് ബെഞ്ചമിൻ ഭീഷണിപ്പെടുത്തിയതായി മകളാണ് പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍, അവിടെ നില്‍ക്കുന്നത് മകളുടെ സുരക്ഷയെ കൂടി ബാധിക്കുമെന്ന് തോന്നിയ കാർമെൻ, പിന്നീട് തന്റെ സഹോദരന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാനും അവർ തീരുമാനിച്ചിരുന്നു.

ഇക്കാര്യത്തെക്കുറിച്ച്‌ ബെഞ്ചമിനെ അറിയിക്കാൻ കാർമെൻ തന്റെ ഒരു സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, സഹോദരന്റെ വീട്ടിലെത്തിയ ബെഞ്ചമിൻ, കാർമെനെ കാണാൻ ശ്രമിച്ചു.

എന്നാല്‍, കാർമെൻ തന്റെ അടുത്ത് വന്നിട്ടില്ലെന്ന് സഹോദരൻ അറിയിച്ചു.

ഇത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ബെഞ്ചമിൻ മടങ്ങി ഒരു കത്തിയുമായി തിരിച്ചെത്തുകയായിരുന്നു.

വീടിനകത്തുകയറാൻ ശ്രമിച്ചത് തടഞ്ഞ കാർമെന്റെ സഹോദരനെയാണ് ബെഞ്ചമിൻ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ശബ്ദം കേട്ട് ഓടിവന്ന കാർമെനു നേരെയായി പിന്നീടുള്ള ആക്രമണം.

കാർമെനെതിരായ ആക്രമണം തടയാനെത്തിയ ഏതാനും ചിലരെയും ബെഞ്ചമിൻ ആക്രമിച്ചു.

സംഭവം അറിയിച്ചതനുസരിച്ച്‌ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും കാർമെൻ മരണത്തിന് കീഴടങ്ങിയിരുന്നു.

ചോരയൊലിക്കുന്ന കത്തിയുമായി മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന ബെഞ്ചമിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us