മുഡയിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പ്ലോട്ടുകൾ തിരിച്ചെടുക്കും -മന്ത്രി

ബെംഗളൂരു : മൈസൂരു നഗരവികസന അതോറിറ്റി (മുഡ)യിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പാർപ്പിട പ്ലോട്ടുകൾ തിരിച്ചെടുക്കുമെന്ന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു.

മുഡ ഏറ്റെടുത്ത ഭൂമി ലേഔട്ടുകൾക്കായി വികസിപ്പിച്ചശേഷം പകുതി ഉടമയ്ക്ക് തിരിച്ചുനൽകുന്ന 50:50 പദ്ധതിപ്രകാരം ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഈ പദ്ധതിയിൽ ഭൂമി അനുവദിച്ച മുഡയുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എ. ടി.എസ്. ശ്രീവത്സ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. കത്ത് മുഖ്യമന്ത്രി ഗ്രാമവികസനവകുപ്പ് സെക്രട്ടറിക്ക് കൈമാറിയെന്നും മഹാദേവപ്പ അറിയിച്ചു.

മുഡ, സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 14 പാർപ്പിടപ്ലോട്ടുകൾ അനുവദിച്ചത് വൻ വിവാദമായതിന്റെ പശ്ചാത്തലത്തിലാണിത്.

ഭൂമി കൈമാറ്റത്തിന്റെപേരിൽ സിദ്ധരാമയ്യയും കുടുംബവും കേസുകൾ നേരിട്ടതോടെ ഭൂമി മുഡയ്ക്ക് തിരികെനൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us