നീന്തുന്നതിനിടെ യുവതികളുടെ ഫോട്ടോയെടുത്തു; ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: നീന്തുന്നതിനിടെ കൂട്ടുകാരികളുടെ ഫോട്ടോയെടുക്കുകയായിരുന്ന നാട്ടുകാരായ യുവാക്കളെ ചോദ്യം ചെയ്തതിന് 21 കാരനായ വിദ്യാർത്ഥിയെ തല്ലിക്കൊന്നു. പുനിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാമനഗര താലൂക്കിലെ ചിക്കെനഹള്ളിയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതികളായ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെ ഹൊന്നാപൂർ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരുവില്‍ നിന്നുള്ള പുനിത്തും മറ്റ് ആറ് സുഹൃത്തുക്കളും അവധിക്ക് ഫാം ഹൗസ് സന്ദർശിച്ചിരുന്നു. വിദ്യാർഥിനികള്‍ നീന്തുന്നതിനിടെ നാട്ടുകാരായ യുവാക്കള്‍ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുനിത്ത് അവരെ എതിർത്തു. പിന്നാലെ നാട്ടുകാരായ യുവാക്കള്‍ പുനിത്ത് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.…

Read More

വിരുദുനഗറിൽ മിന്നൽ പ്രളയം; പാലം തകർന്നു 

ചെന്നൈ: വിരുദുനഗറില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ രാക്കായി അമ്മൻ ക്ഷേത്രത്തില്‍ കുടുങ്ങിയ 150 പേരെയാണ്‌ അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തിയത്. 40 സ്ത്രീകള്‍ അടങ്ങുന്ന സംഘത്തെ വടം ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ദീപാവലി അവധി കാരണം നൂറുകണക്കിന് പേർ ക്ഷേത്രദർശനത്തിനും പുഴയില്‍ കുളിക്കുന്നതിനുമായി ഇവിടെ എത്തിയിരുന്നു. മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം തകർന്നതും പരിഭ്രാന്തി വർധിപ്പിച്ചു. ആളുകള്‍ കുടുങ്ങിയതറിഞ്ഞ് രാജപാളയത്ത് നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് രാത്രി സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

Read More

കുഞ്ഞുമായി യാചിക്കുന്ന സ്ത്രീക്ക് ഡോക്ടർ നൽകിയത് ഒരു കോണ്ടം ; സോഷ്യൽ മീഡിയയിൽ വിമർശനം 

ദീപാവലി ദിനത്തില്‍ വ്യത്യസ്തമായ വീഡിയോ എടുത്ത് വൈറലാവന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത് പൂര തെറി. വൈറലാവാന്‍ എന്തു ചെയ്യുന്ന ആളുകളുടെ കൂട്ടത്തില്‍ പുതിയൊരാള്‍ എന്നതിനപ്പുറം ആ വീഡിയോയ്‌ക്കെതിരെ ഒരു നിയമ നടപടിയും ഉണ്ടാവാന്‍ സാധ്യതയില്ല. ഒരു ഡോക്ടറാണ് ദീപാവലി ദിനത്തില്‍ ഒട്ടും അനുചിതമല്ലാത്ത പ്രവൃത്തി ചെയ്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കടുത്ത വിമര്‍ശന കമന്റുകള്‍ക്ക് ഇരയായത്. Duryodhan @Docsauravsingh എന്ന പേരിലുള്ള എക്‌സ് ഹാന്‍ഡിലിലാണ് നാണക്കേട് ഉണ്ടായ സംഭവം അരങ്ങേറിയത്. ഒടുവില്‍ അയ്യാള്‍ പോസ്റ്റ് പിന്‍വലിച്ച്‌ കണ്ടം വഴി…

Read More

പാന്റിൽ മൂത്രമൊഴിച്ച 4 വയസുകാരനെ അമ്മയുടെ കാമുകൻ അതിദാരുണമായി കൊന്നു 

പാന്‍റില്‍ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകന്‍റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ കൊല്ലപ്പെട്ടു. മുംബൈയിലെ നെഹ്റു നഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുർള ഈസ്റ്റിലാണ് സംഭവം. നാലു വയസ്സുകാരനായ ഓംകാറിന്‍റെ അമ്മ പൂജാകുമാരി ചന്ദ്രവംശി ഈ സമയത്ത് ജോലി സ്ഥലത്തായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കാന്‍റീന്‍ തൊഴിലാളിയും പൂജാകുമാരിയുടെ കാമുകനുമായ റിതേഷ് കുമാറിനെ കൊലപാതകക്കുറ്റം ചുമത്തി നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക റെസ്റ്റോറന്‍റില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന പൂജാകുമാരി സംഭവം നടന്ന ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി…

Read More

നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു 

ചലച്ചിത്ര-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂർ സംഘചേതന അംഗമായിരുന്നു. ജാനകിയാണു ഭാര്യ. മക്കള്‍: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

Read More

വൃത്തിഹീനമായ ശുചിമുറി;ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ 

വിശാഖപട്ടണം: വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി. തിരുമല എക്‌സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്‍. തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5…

Read More

ദീപാവലി ആഘോഷത്തിന് പിന്നാലെ ബെംഗളൂരുവില്‍ വായു മലിനീകരണം

ബെംഗളൂരു: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ബെംഗളൂരു നഗരത്തില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്നുതുടങ്ങി. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യൂ.ഐ.)നഗരത്തിലെ പല സ്ഥലങ്ങളിലും കുതിച്ചുയര്‍ന്നു. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഏറ്റവും ഉയര്‍ന്ന എ.ക്യൂ.ഐ. രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 24-ന് 78 ആയിരുന്നത് 31-ന് 150-ലെത്തി. ജിഗനിയാണ് തൊട്ടുപിറകില്‍. 53-ല്‍ നിന്ന് 148 ആയി. ബി.ടി.എം. ലേ ഔട്ടില്‍ 48-ല്‍നിന്ന് 143-ലേക്കും ശിവപുരയില്‍ 58-ല്‍നിന്ന് 128 ആയും ഉയര്‍ന്നു. എല്ലാ വര്‍ഷവും ദീപാവലി ആഘോഷസമയം നഗരത്തില്‍ വായുമലിനീകരണം കുതിച്ചുയരാറുണ്ട്. അതേസമയം,…

Read More

മുഡയിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പ്ലോട്ടുകൾ തിരിച്ചെടുക്കും -മന്ത്രി

ബെംഗളൂരു : മൈസൂരു നഗരവികസന അതോറിറ്റി (മുഡ)യിൽനിന്ന് നിയമവിരുദ്ധമായി ആളുകൾ കൈപ്പറ്റിയ പാർപ്പിട പ്ലോട്ടുകൾ തിരിച്ചെടുക്കുമെന്ന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു. മുഡ ഏറ്റെടുത്ത ഭൂമി ലേഔട്ടുകൾക്കായി വികസിപ്പിച്ചശേഷം പകുതി ഉടമയ്ക്ക് തിരിച്ചുനൽകുന്ന 50:50 പദ്ധതിപ്രകാരം ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിൽ ഭൂമി അനുവദിച്ച മുഡയുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എ. ടി.എസ്. ശ്രീവത്സ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. കത്ത് മുഖ്യമന്ത്രി ഗ്രാമവികസനവകുപ്പ് സെക്രട്ടറിക്ക് കൈമാറിയെന്നും മഹാദേവപ്പ അറിയിച്ചു. മുഡ, സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 14…

Read More

വഖഫ് ഭൂമി പ്രശ്‌നത്തിൽ ഹാവേരിയിൽ സംഘർഷം

protest

ബെംഗളൂരു : വഖഫ് ഭൂമിപ്രശ്നം കർണാടകത്തിലെ ഹാവേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി. കടകോള ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം നേതാക്കളുടെ വീടുകൾക്കുനേരേ കല്ലേറുണ്ടായി. ഏതാനുംപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് 32 പേരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ തുടർച്ചയായാണ് അയൽജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചത്. കടകോള ഗ്രാമത്തിലെ ഭൂമിയും വഖഫ് ബോർഡ് ഏറ്റെടുക്കുകയാണെന്ന പ്രചാരണമുണ്ടായി. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.…

Read More

വായു ഗുണനിലവാര സൂചിക ‘വളരെ മോശം’;

ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്. നോയിഡ, ഗുരുഗ്രാം, ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും ദീപാവലി ആഘോഷത്തിനു പിന്നാലെ, വായു ഗുണനിലവാര സൂചിക ‘മോശം’, ‘വളരെ മോശം’ കാറ്റഗറിയിലാണുള്ളത്. പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും ‘മോശം’ കാറ്റഗറിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.…

Read More
Click Here to Follow Us