ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം ആളുകളും യൂബർ ആപ്പ് ആണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഊബർ കമ്പനിയും ജനങ്ങൾക്ക് മികച്ച സേവനം നൽകുകയും പുതിയ പരീക്ഷണങ്ങളിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി യൂബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി .
നഗരത്തിൽ യൂബർ ഷട്ടിൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതായി ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡൻ്റ് പ്രഭാജീത് സിംഗ് പറഞ്ഞു. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂബർ ഷട്ടിൽ സർവീസ് ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഗതാഗത തടസ്സം നേരിടുന്ന ടെക്കികൾക്ക് സൗകര്യമൊരുക്കുന്നതിനായി ഐടി ഇടനാഴിയിലെ കെആർപുരത്തിനും സിൽക്ക് ബോർഡിനുമിടയിൽ (18 കിലോമീറ്റർ) യൂബർ ഷട്ടിൽ ആരംഭിക്കാൻ പ്രാരംഭ ഘട്ടത്തിൽ തീരുമാനിച്ചിട്ടുണ്ട്. 15 ലക്ഷത്തിലധികം ഐടി ജീവനക്കാരുള്ള 30 ടെക് പാർക്കുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഐടി ഇടനാഴി. അതുകൊണ്ട് തന്നെയാണ് ഈ യൂബർ ഷട്ടിൽ നഗരത്തിലും തുടങ്ങാൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഊബർ ഷട്ടിൽ ആരംഭിക്കുന്നതിനായി ചില പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ഊബർ ഷട്ടിൽ വളരെ കാര്യക്ഷമവും താങ്ങാനാവുന്നതും പൊതുഗതാഗതത്തിന് സൗകാര്യപ്രതവുമാകും. ഹെബ്ബാൾ, ഹൊറവർത്തുല റോഡുകളിൽ എയർകണ്ടീഷൻ ചെയ്ത ബസ് സർവീസ് ആരംഭിക്കും. പൊതുഗതാഗതത്തിന് ഇത് ഒരു ബദൽ ഓപ്ഷൻ നൽകും. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ബെംഗളൂരുവിൽ യൂബർ ഷട്ടിൽ സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യൂബർ വാടക കൂട്ടുകയും ഡ്രൈവർമാരിൽ നിന്ന് ഉയർന്ന കമ്മീഷൻ ഫീസ് ഈടാക്കുകയും ചെയ്തുവെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. തിരക്കുള്ള സമയങ്ങളിൽ ഊബർ വാഹനങ്ങളുടെ ലഭ്യത കുറവാണെങ്കിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് പറഞ്ഞു. വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ച് വില കുറയ്ക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.