ബെംഗളൂരു: ചുഴലിക്കാറ്റിൻ്റെ ആഘാതം കർണാടകയിലും പതിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം, ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 25 ജില്ലകളിൽ മഴയ്ക്ക് സാധ്യത.
ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ ജില്ലകളിൽ മഞ്ഞ , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി മുതൽ ബെംഗളൂരുവിൽ മഴ വർധിക്കുകയും ഇന്നും മഴ തുടരുകയാണ്.