ബെംഗളൂരു : ദസറ ആഘോഷത്തിന് പ്രൗഢിപകർന്ന ആനകളും അവയുടെ പാപ്പാന്മാരും തിങ്കളാഴ്ച കൊട്ടാരനഗരിയോട് വിടപറഞ്ഞ് തങ്ങളുടെ താവളങ്ങളിലേക്കുമടങ്ങി.
കൊമ്പൻ അഭിമന്യുവും ഒപ്പമുണ്ടായിരുന്ന 13 ആനകളും അവരുടെ ക്യാമ്പുകളിലേക്ക് മടങ്ങിപ്പോയി. പ്രത്യേകപൂജകൾ ഇതിന്റെഭാഗമായി നടന്നു.
ലോറികളിലാണ് ആനകളെ ക്യാമ്പുകളിലേക്ക് മടക്കിക്കൊണ്ടുപോയത്. മതിഗോഡു, രാമപുര, ഭീമനകട്ടെ, ദുബാരെ, ദൊഡ്ഡഹരവെ എന്നീ ആനക്യാമ്പുകളിൽനിന്നുള്ള ആനകളെയാണ് പരിശീലനംനൽകി ജംബൂസവാരിയിൽ എഴുന്നള്ളിച്ചത്.
കൊമ്പൻ അഭിമന്യുവാണ് ഇത്തവണയും ചാമുണ്ഡേശ്വരിയുടെ വിഗ്രഹം സ്വർണ അംബാരിയിൽ എഴുന്നള്ളിച്ചത്. ഓഗസ്റ്റ് 21-നാണ് ആനകളെ ഗജപാനയ ചടങ്ങിലൂടെ മൈസൂരുവിലെത്തിച്ചത്.
തുടർന്നുള്ളദിവസങ്ങളിൽ അവർ കൊട്ടാരവളപ്പിൽ പ്രത്യേകപരിചരണമേറ്റ് പരിശീലനവുമായി കഴിഞ്ഞുവരുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.