ബെംഗളൂരു: പരസ്യങ്ങള്‍ പല രീതിയിൽ നമ്മെ സ്വാധീനിക്കാറുണ്ട്.
ഏറ്റവും ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
റെസ്റ്ററന്റ് ശൃംഖലയായ ബെംഗളൂരു തിൻഡീസിന്റേതാണ് ഈ പരസ്യ ബോർഡ്.
ഒരാള്‍ ഫില്‍റ്റർ കോഫി ഗ്ലാസിലേക്ക് പകർത്തി മുന്നിലേക്കു നീട്ടുന്നതാണ് ബോർഡില്‍ കാണുന്നത്.
3D എഫക്ട് കൊണ്ടുതന്നെ യുവാവിന്റെ രൂപം ബില്‍ബോർഡില്‍ നിന്നും വേറിട്ടു നിന്ന് കോഫി പകർത്തുന്നതായിട്ടാണ് തോന്നുന്നത്.
“പീക്ക് ബെംഗളൂരു മൊമന്റ്” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബെംഗളൂരു തിൻഡീസ് തന്നെ ഇൻസ്റ്റഗ്രാമിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
തികച്ചും ക്രിയേറ്റീവായിട്ടുള്ള പരസ്യത്തെക്കുറിച്ച്, നിരവധിപ്പേരാണ് ”ഇത് കൊള്ളാമല്ലോ” എന്ന് പറഞ്ഞെത്തിയത്.
എന്നാല്‍, ഏതൊരു കാര്യത്തിനും ഇരുവശങ്ങളുള്ളതു പോലെ ഇതിനും ഇന്റർനെറ്റ് ഉപയോക്താക്കള്‍ക്കിടയിലും നഗരവാസികള്ക്കുമിടയില് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
ഡ്രൈവർമാരുടെ ശ്രദ്ധ പരസ്യത്തിലേക്ക് തിരിയുകയും അതുവഴി അപകടങ്ങള്‍ സംഭവിക്കാൻ സാധ്യത കൂടുമെന്നും, ഇത്തരത്തിലുള്ള റോഡ് സൈഡ് പരസ്യങ്ങള്‍ക്ക് മാർഗനിർദേശങ്ങള്‍ കൊണ്ടുവരണം എന്നും മറ്റൊരു കൂട്ടം ആളുകള്‍ എഴുതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.