പുതിയ മദ്യനയവുമായി ആന്ധ്രപ്രദേശ് സർക്കാർ. 99 രൂപ മുതൽ ഇനി ആന്ധ്രപ്രദേശിൽ മദ്യം ലഭിക്കും.
സ്വകാര്യ ചില്ലറ വ്യാപാരികൾ പുതിയ വിലയ്ക്ക് മദ്യം വിൽക്കുന്നതിലൂടെ സംസ്ഥാനത്ത് 5500 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹരിയാനയുടെ പാത പിന്തുടർന്ന് ആന്ധ്രപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം ഉള്ള 3736 റിട്ടൈയിൽ ഷോപ്പുകൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു.
ആന്ധ്രപ്രദേശ് സർക്കാരിൻ്റെ വിജ്ഞാപനം പ്രകാരം ഒക്ടോബർ 12 മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും.
വരുമാനം കുറഞ്ഞവർക്കും താങ്ങാവുന്ന വിലയിലുള്ള മദ്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. പുതിയ മദ്യനയത്തിന് രണ്ട് വർഷത്തെ കാലാവധി ഉണ്ടാകുമെന്നും റിപ്പോർട്ട്.
കൂടാതെ മദ്യശാലകൾ ഇനി മൂന്നു മണിക്കൂർ കൂടുതൽ സമയം പ്രവർത്തിക്കും.
സ്വകാര്യ വ്യക്തികൾക്ക് മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
2024 ഒക്ടോബർ 12 മുതൽ 2026 സെപ്റ്റംബർ 30 വരെ ലൈസൻസുകൾക്ക് സാധുത ഉണ്ടായിരിക്കും. അനധികൃത മദ്യത്തിൻ്റെ ഉപഭോഗം തടയുക എന്നതും പുതിയ മദ്യനയം ലക്ഷ്യമിടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.