വനംവകുപ്പധികൃതർ ഒരുക്കിയ കെണിയിൽ കുടുങ്ങി പുള്ളിപ്പുലി

ബെംഗളൂരു : ബൽത്തങ്ങടിയിലെ സവനലുവാസികളെ കഴിഞ്ഞ രണ്ടുമാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു. കഴിഞ്ഞദിവസമാണ് വനംവകുപ്പധികൃതർ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങിയത്. ജൂലായ്‌ ആദ്യമാണ് പ്രദേശവാസികൾ പുള്ളിപ്പുലിയെ കണ്ടത്. അന്നുതൊട്ട് ഭീതിയിലായിരുന്നു ഗ്രാമവാസികൾ. രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവർ. പ്രദേശത്തെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട് നിരന്തരം ഭീതിപടർത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി ജൂലായിയിൽതന്നെ കോഴിയെ ഇരയാക്കി കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, പുലി പിടിതന്നില്ല. കഴിഞ്ഞദിവസം രാത്രിയാണ് ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി കുടുങ്ങിയത്.…

Read More

‘നമ്മ ഓണം 2024 ‘ കളറാക്കി ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തിയതി ഓണാഘോഷം ‘നമ്മ ഓണം 2024 ‘ നടത്തി. ഗോപിനാഥ് മുതുകാട് ഓണാക്കോഷം ഉൽഘാടനം ചെയ്തു. അത്ത പൂക്കള മത്സരത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ, വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. വിജയികൾക്ക്‌, ക്യാഷ് അവാർഡും, മറ്റു സമ്മാനങ്ങളും നൽകി. വടംവലി മത്സരത്തോടെ ഓണാക്കോഷം അവസാനിച്ചു.

Read More

ഓണാവധിയ്ക്ക് നാട്ടിലേക്ക് പോകാം: എറണാകുളം-ബെംഗളൂരു പ്രത്യേക തീവണ്ടി സർവീസ് നടത്തും

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. എറണാകുളം-യെലഹങ്ക-എറണാകുളം (06101/06102) തീവണ്ടിയാണ് അനുവദിച്ചത്. എറണാകുളത്തുനിന്ന് 4, 6 തീയതികളിലും യെലഹങ്കയിൽനിന്ന് 5, 7 തീയതികളിലുമാണ് സർവീസ്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന വണ്ടി, രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും. യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന വണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നിലവിൽ രണ്ടു സർവീസുകളെ ഉള്ളൂവെങ്കിലും ഓണത്തോടനുബന്ധിച്ച് സർവീസ് നീട്ടാനുള്ള സാധ്യതയുണ്ട്.

Read More

നമ്മ മെട്രോ: മജെസ്റ്റിക്കിൽ പുതിയ പ്രവേശന കവാടം

metro

ബെംഗളൂരു : നമ്മ മെട്രോ നാടപ്രഭു കെംപെഗൗഡ മജെസ്റ്റിക് സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യമായി പുതിയ പ്രവേശന കവാടം തുറന്നു. ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) നിന്ന് പർപ്പിൾ ലൈനിലേക്ക് (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) മാറിക്കയറുന്ന യാത്രക്കാർക്കു വേണ്ടിയാണ് പുതിയ പ്രവേശന കവാടം. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ കവാടം തുറന്നത്. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് മാറിക്കയറുന്ന യാത്രക്കാരുടെ തിരക്ക് അസഹ്യമാണ്. ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് പോകാൻ നിലവിലുള്ള…

Read More

സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപി യിൽ 

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പർഷിപ്പ് സ്വീകരിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹൻ സിത്താരയ്ക്ക് അംഗത്വം നല്‍കിയത്.  

Read More

ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26 കാരൻ പിടിയിൽ 

ബെംഗളൂരു: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരൻ പിടിയില്‍. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്. വിജയനാഗര ജില്ലയിലാണ് സംഭവം. യുവതിയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രദേശത്തെ കാട്ടിലെത്തിച്ച പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ടിപ്പെഹള്ളി-അബ്ബനഹള്ളി പ്രദേശത്ത് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശനിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസില്‍ പരാതി നല്‍കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Read More

മാസ്ക്കിട്ട കള്ളമ്മാരെക്കൊണ്ട് പൊറുതിമുട്ടി ബെംഗളൂരു നഗരം 

ബെംഗളൂരു: മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിന്ന് പതിയെ മുക്തരാകുകയാണ് ലോകം. മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം വിലക്കിയിരുന്ന ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്. മോഷണം തന്നെയാണ് നഗരത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളില്‍ പലരെയും ഈ തീരുമാനത്തില്‍ എത്തിച്ചത്. മാസ്ക് ധരിച്ച്‌ പതിവായി തങ്ങളുടെ സ്ഥാപനത്തില്‍ മോഷണം നടക്കുന്നുണ്ടെന്നാണ്, ബെംഗളൂരുവിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജീവനക്കാരൻ പറയുന്നത്. കോവിഡിന് ശേഷം, മോഷ്ടാക്കളുടെയും, മാല പൊട്ടിക്കുന്നവരുടെയും, കുറ്റവാളികളുടെയും പ്രധാന വേഷമായി മാസ്ക് മാറിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളല്‍ തങ്ങളുടെ…

Read More

മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി 

ചെന്നൈ: ട്രെയിനി ഡോക്ടർ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കല്‍ കോളേജിലാണ് സംഭവം. മരിച്ച 23 കാരിയായ ഷെർലിൻ തിരുനെല്‍വേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനല്‍പ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആരെങ്കിലും യുവതിയെ സമീപിച്ച്‌ സംസാരിക്കുന്നതിന്…

Read More

ലൈംഗിക ആരോപണം; മുകേഷ് അടക്കമുള്ള താരങ്ങളുടെ അറസ്റ്റ് ഉടൻ ഇല്ല 

കൊച്ചി: ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല. കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി പൂങ്കുഴലി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ഫെഫ്ക യോഗം ചേരുകയാണ്. ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡന ആരോപണങ്ങളില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇനി മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യണം. എന്നാല്‍ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനത്തിനായി…

Read More

ടോയിങ് പുനരാരംഭിച്ച് ട്രാഫിക് പോലീസ്; നഗരത്തിലെ 1194 റോഡുകൾ പാർക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: നഗര നിരത്തുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനമാണ് കെട്ടിവലിച്ച് കൊണ്ടുപോകുന്നത് (ടോയിങ്)ട്രാഫിക് പോലീസ് പുനരാരംഭിച്ചു . കഴിഞ്ഞ ദിവസം ഫ്രീഡം പാർക്കിനോട് ചേർന്ന ഗാന്ധി നഗർ, മജസ്റ്റിക് മേഖലകളിൽ നിന്നായി നൂറിലേറെ വാഹനങ്ങൾ നീക്കം ചെയ്തു. ആദ്യ ഘട്ടത്തിൽ അനധികൃത പാർക്കിങ്ങിനുള്ള പിഴ മാത്രമാണ് ഉടമകളിൽ നിന്നും ഈടാക്കുന്നത്. അടുത്ത ഘട്ടത്തിൽ ടോയിങ് ചിലവ് ഉൾപ്പെടെ ഉടമകൾ നൽകേണ്ടി വരും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി 1194 റോഡുകൾ പാർക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയമ…

Read More
Click Here to Follow Us