നഗരത്തിലെ ‘ഏരിയോൺ ടെക്‌നോളജി കമ്പനി’യിൽ തീപിടുത്തം

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ഏരിയോൺ ടെക്നോളജി കമ്പനിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം . ഇലക്‌ട്രോണിക് സിറ്റിയിൽ നിന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ കത്തിനശിച്ചു. ടൊയോട്ട ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ സ്പെയർ പാർട്‌സ് നിർമ്മാണത്തിന് പുറമെ 3D ഡെക്കറേഷൻ, ഹൈഡ്രോഗ്രാഫിക് പെയിൻ്റിംഗ് എന്നിവയും ഈ കമ്പനിയിൽ ചെയ്തു വരുന്നുണ്ട്.

Read More

അറിയിപ്പ്; നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും;

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്‌കോം അറിയിച്ചു . കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് ( കെപിടിസിഎൽ ) നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം നഗരത്തിലെ പലയിടത്തും വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ എലിറ്റ പ്രൊമെനേഡ് അപ്പാർട്ടുമെൻ്റുകൾ, ജയനഗർ, കെആർ ലേഔട്ട്, ശാരദനഗർ, ചുഞ്ചുഘട്ട, സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി തടസ്സപ്പെടും. രാജാജിനഗറിൻ്റെ മൂന്നാം മെയിൻ. 4-ാം മെയിൻ, 4-ാം ബ്ലോക്ക്,…

Read More

കേരള സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശിപ്പിച്ചു ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ”തക്കുടു”

തിരുവനന്തപുരം: കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു. മേളയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് കുട്ടികള്‍ക്ക് പ്രിയപ്പെട്ട അണ്ണാറക്കണ്ണന്‍ ”തക്കുടു” ആണ്. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ്…

Read More

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയ്ക്ക് നാളെ പൊതു അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28 ശനിയാഴ്ച ജില്ലാ കലക്ടർ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപനം . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍…

Read More

വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എ്സ്പ്രസ്സ് : തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന്.

വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ-ഇന്ത്യ സെക്ടറിൽ ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. സൗജന്യ ബാഗേജ് 20 കിലോയാക്കി കുറച്ചതിനെത്തുടർന്ന് പ്രവാസലോകത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 19ന് ശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടി വന്നിരുന്നത്. ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറക്കുകയായിരുന്നു. എന്നാൽ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവർക്ക്…

Read More

തൃശൂരിൽ വൻ കവർച്ച; മൂന്ന് എ ടി എം തകർത്ത് അരക്കോടിയിലധികം കവർന്നു

തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് . പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം…

Read More

കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ; വിശദാംശങ്ങൾ

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര കൊച്ചുവേളി-എസ്.എം.വി.ടി. ബെംഗളൂരു എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06083) നവംബർ അഞ്ചുവരെയും എസ്.എം.വി.ടി. ബെംഗളൂരു – കൊച്ചുവേളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06084) ആറുവരെയും നീട്ടി. നേരത്തേ ഈ വണ്ടി സെപ്റ്റംബർ 25 വരെയായിരുന്നു അനുവദിച്ചിരുന്നത്. കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.05-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 10.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽ എത്തും. ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

Read More

‘ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടു, ഒരുപാട് ഉപദ്രവിച്ചു’; ബാലയ്ക്കെതിരെ മകൾ 

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച്‌ വിവാഹിതരായവരാണ് നടൻ ബാലയും ഗായിക അമൃതയും. ഇരുവർക്കും പാപ്പുയെന്ന മകള്‍ ജനിച്ച ശേഷമാണ് വേർപിരിഞ്ഞത്. എന്നാല്‍ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കോടതി നല്‍കിയിരിക്കുന്നത്. മകളെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ബാല ഉന്നയിക്കുന്ന ആരോപണം. ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നല്‍കുന്ന അഭിമുഖങ്ങളും ആരോപണവും കാരണം താൻ വിഷമിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും മകള്‍ പാപ്പുയെന്ന അവന്തിക. അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും…

Read More

കെ സി വേണുഗോപാലിനോടുള്ള കടപ്പാട് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാന്‍ അവസരം ലഭിച്ചതും കെ.സി.വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും മൂലമാണെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റില്‍ കെ.സി.വേണുഗോപാല്‍ വഹിച്ച പങ്കിനെ കുറിച്ച്‌ സിദ്ധരാമയ്യ സംസാരിച്ചത്. കെ.സി. വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി കര്‍ണ്ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍…

Read More

എംഡിഎംഎ യുമായി യുവാവും യുവതിയും പിടിയിൽ 

ബെംഗളൂരു: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സുഹൃത്തുക്കളെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ പരാക്കര അമ്പലപ്പള്ളി ഹൗസില്‍ ആതിര (19) എന്നിവരാണ് പിടിയിലായത്. ബംഗളുരു -കന്യാകുമാരി ട്രെയിനില്‍ പേട്ട സ്റ്റേഷനില്‍ ഇറങ്ങിയശേഷം അമ്പലത്തുമുക്ക് ഭാഗത്തെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ആതിര കുമാരപുരം ഭാഗത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. അവിടെവച്ചാണ് മണികണ്ഠനുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ബംഗളൂരിലെത്തി എംഡിഎംഎയുമായി ട്രെയിനില്‍ വന്നത്. ചില്ലറ വില്‍പ്പനയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.…

Read More
Click Here to Follow Us