ബെംഗളൂരു: ഇലക്ട്രോണിക്സിറ്റി ജി.എം ഇൻഫിനൈറ്റ് കൾച്ചറൽ സംഘടനയായ ഇ.സി.ഡബ്ലിയൂ.എ. യുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ആർപ്പോ …ഇർറോ… ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 22-ന് നടന്ന കൊടിയേറ്റത്തോടെ തുടക്കമായി.
വിപുലമായ പരിപാടികൾ സെപ്തംബർ 28, 29 തീയതികളിൽ നടക്കും. സെപ്തംബർ 28 ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ, ഒപ്പം കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫോക് ലോർ കലകളായ കളരിപ്പയറ്റ് കോൽക്കളി ഇവ അരങ്ങേറും.
ഡോ:എ.കെ വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള യോദ്ധ കളരിസംഘം (പയ്യന്നൂർ) ആണ് പരിപാടി അവതരിപ്പിക്കുന്നത്. സെപ്തംബർ 29-ന് പൂക്കളമൊരുക്കൽ,ഇ.സി.ഡബ്ലിയൂ.എ. കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയ്ക്കു പുറമേ പ്രശസ്ത മ്യൂസിക് ബാൻ്റായ മ്യൂസിക് 5 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.