താനൂർ: ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവെട്ടുകുഴിയില്‍ സുബ്രഹ്മണ്യന്റെ മകള്‍ സുസ്മിത(16)യെയാണ് ഒഴൂര്‍ വെട്ടുക്കുളത്തെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മരിച്ച തിരൂര്‍ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിനു സമീപമാണ് സുസ്മിതയുടെ വീട്. താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും.
Read MoreDay: 16 September 2024
ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദ(24)നാണ് മരിച്ചത്. ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് ദേവാന്ദനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreനഗരത്തിൽ 50 പുതിയ ഇന്ദിരാ കാൻ്റീനുകൾ കൂടി
ബെംഗളൂരു: നഗരത്തിൽ 50 പുതിയ ഇന്ദിരാ കാൻ്റീനുകളുടെ നിർമാണം സ്വകാര്യ ഏജൻസിയെ നേരിട്ട് ഏൽപ്പിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നിരസിച്ചതിനെ തുടർന്ന് ടെൻഡർ നൽകാൻ ബിബിഎംപി തീരുമാനിച്ചു. നിർമാണച്ചെലവിൻ്റെ 50 ശതമാനവും 20 കോടി രൂപയും അറ്റകുറ്റപ്പണികളുടെ പകുതിയും വഹിക്കാനാണ് സർക്കാർ അനുമതി നൽകിയത്. സംസ്ഥാന കാബിനറ്റ് എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യം നഗരവികസന വകുപ്പ് (യുഡിഡി) ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അടുത്തിടെ നടത്തിയ ആശയവിനിമയത്തിൽ 50 കാൻ്റീനുകൾ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. കർണാടകയിലുടനീളമുള്ള ബിബിഎംപി…
Read Moreമിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’; അദിതി റാവു ഹെെദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി
ഹൈദരാബാദ്: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചത്. ചിത്രങ്ങൾക്ക് താഴെ നടീനടന്മാരടക്കം നിരവധി പേർ ആശംസകൾ പങ്കുവച്ചു. സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.
Read Moreഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി കേരളത്തിലെ ഈ ജില്ല
ഉത്രാട ദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളിൽ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് ഒന്നാമത്.ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഒന്നാമത്. 11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്.ഇരിങ്ങാലക്കുടയാണ് നാലാമത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് അഞ്ചാം…
Read Moreസ്ത്രീധന തർക്കം; ഭാര്യയെ യുവാവ് അടിച്ചു കൊന്നു
ലക്നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാല്‍ അത് വധുവിന്റെ വീട്ടുകാർക്ക് നല്‍കുവാനായില്ല. അതില്‍ പ്രകോപിതനായാണ് വധുവിനെ യുവാവ് അടിച്ചുകൊന്നത്. ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നല്‍കി.…
Read Moreജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ മാലയുമായി കടന്നു
ബെംഗളൂരു: സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ ഒരു പവൻ തൂക്കം വരുന്ന മാലയുമായി കടന്നു. കർണാടകയിലെ കാർക്കളയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കസബമുരു മാര്‍ഗ ജംഗ്ഷന് സമീപമുള്ള ചെറിയൊരു ജ്വല്ലറിയില്‍ മധ്യവയസ്കൻ എത്തുന്നത്. ഒരു സ്വർണ്ണമാല വേണമെന്ന് ഇയാള്‍ സെയില്‍സ് ഗേളിനോട് ആവശ്യപ്പെടുന്നതും മാല നോക്കുന്നതും വീഡിയോയില്‍ കാണാം. മധ്യവയസ്കൻറെ ആവശ്യപ്രകാരം പല മാലകള്‍ സെയില്‍സ് ഗേള്‍ എടുത്ത് കാണിക്കുന്നുണ്ട്. ഇതിനിടെ സെയില്‍സ് ഗേളിന്‍റെ കണ്ണ് വെട്ടിച്ച് ഒരു…
Read Moreവയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീകര ചെലവ് കണക്കുമായി കേരള സർക്കാർ;ഒരു മൃതദേഹം സംസ്ക്കരിക്കുന്നതിന് 75000 രൂപയ്ക്ക്: മാറ്റുകണക്കുകൾ ഇങ്ങനെ
വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്ന് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.…
Read Moreമൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നടപ്പാക്കും
ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുടെ സമ്മതം നേടാനുള്ള ശ്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതായാണ് സൂചന. പിന്തുണ ലഭിച്ചാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും. ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു. നിലവിലെ സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം നടപ്പിലാക്കാൻ ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.…
Read Moreബിജെപി എംഎൽഎ മുനിരത്നയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരു: ബിജെപിയുടെ ആർആർ നഗർ എംഎൽഎ മുനിരത്‌നയെ ബംഗളൂരു കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിബിഎംപി കരാറുകാരനെ മർദിച്ചതിനും ജാതി അധിക്ഷേപം നടത്തിയതിനും സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിനും ഉൾപ്പെടെയുള്ള രണ്ട് കേസുകളിലാണ് ശനിയാഴ്ച വൈകിട്ട് കോലാറിൽ എംഎൽഎയെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിൻ്റെ അതിർത്തിയായ മുൽബാഗലിലെ നംഗ്‌ലി ഗ്രാമത്തിൽ വച്ച് വൈകിട്ട് 5.30ഓടെയാണ് ലോക്കൽ പോലീസ് മുനിരത്‌നയെ കസ്റ്റഡിയിലെടുത്തത്. എം.എൽ.എ അയൽസംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ബംഗളൂരു പോലീസിന് കൈമാറിയ മുനിരത്‌നയെ ശനിയാഴ്ച വൈകീട്ട് നഗരത്തിലെത്തിച്ചു. ശനിയാഴ്ച രാത്രി വൈകി അദ്ദേഹത്തെ…
Read More