നമ്മ മെട്രോ: മജെസ്റ്റിക്കിൽ പുതിയ പ്രവേശന കവാടം

metro

ബെംഗളൂരു : നമ്മ മെട്രോ നാടപ്രഭു കെംപെഗൗഡ മജെസ്റ്റിക് സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യമായി പുതിയ പ്രവേശന കവാടം തുറന്നു.

ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) നിന്ന് പർപ്പിൾ ലൈനിലേക്ക് (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) മാറിക്കയറുന്ന യാത്രക്കാർക്കു വേണ്ടിയാണ് പുതിയ പ്രവേശന കവാടം.

ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ കവാടം തുറന്നത്.

രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് മാറിക്കയറുന്ന യാത്രക്കാരുടെ തിരക്ക് അസഹ്യമാണ്.

ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് പോകാൻ നിലവിലുള്ള വഴികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ തിരക്ക് കൂട്ടുകയും ചെയ്യുന്നതോടെ വലിയ ബുദ്ധിമുട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്.

പുതിയ കവാടം തുറന്നതോടെ തിരക്ക് ശമിപ്പിക്കാനാകുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) വിലയിരുത്തുന്നത്.

തിരക്കേറിയ സമയങ്ങളിൽ മജെസ്റ്റിക് സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് അപകടകരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കുമാണ് ഏറ്റവും ബുദ്ധിമുണ്ടാകുന്നത്.

ബെംഗളൂരുവിന്റെ നാലു ഭാഗങ്ങളിലേക്കുമുള്ള മെട്രോസംഗമിക്കുന്ന സ്ഥലമാണ് മജെസ്റ്റിക് ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷൻ. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സ്റ്റേഷനുകളിലെ സൗകര്യവും വർധിപ്പിക്കേണ്ടതുണ്ട്.

പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ നമ്മ മെട്രോ ജൂലായിൽ റെക്കോഡിട്ടിരുന്നു. ശരാശരി 7,62,360 പേരാണ് ദിവസേന യാത്ര ചെയ്തത്.

ജൂലായിൽ ആകെ 2,36,33,166 പേർ മെട്രോയിൽ യാത്ര ചെയ്തു. ഓഗസ്റ്റിലെ കണക്കുവരുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം കൂടും.ജൂലായിൽ ശരാശരി 7,62,360 പേരാണ് ദിവസേന മെട്രോയിൽ യാത്ര ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us