ഓണാവധിയ്ക്ക് നാട്ടിലേക്ക് പോകാം: എറണാകുളം-ബെംഗളൂരു പ്രത്യേക തീവണ്ടി സർവീസ് നടത്തും

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു.

എറണാകുളം-യെലഹങ്ക-എറണാകുളം (06101/06102) തീവണ്ടിയാണ് അനുവദിച്ചത്.

എറണാകുളത്തുനിന്ന് 4, 6 തീയതികളിലും യെലഹങ്കയിൽനിന്ന് 5, 7 തീയതികളിലുമാണ് സർവീസ്.

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.40-ന് പുറപ്പെടുന്ന വണ്ടി, രാത്രി 11-ന് യെലഹങ്കയിലെത്തിച്ചേരും.

യെലഹങ്കയിൽനിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന വണ്ടി ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

നിലവിൽ രണ്ടു സർവീസുകളെ ഉള്ളൂവെങ്കിലും ഓണത്തോടനുബന്ധിച്ച് സർവീസ് നീട്ടാനുള്ള സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts