കൊച്ചി: മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്. ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു തർക്കവും ആക്രമണവും. ഇവർ തമ്മില്‍ മുമ്പും വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Read MoreMonth: August 2024
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിനെ ചോദ്യം ചെയ്തു
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ലോകായുക്ത പോലീസിനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ ശിവകുമാർ മന്ത്രിയായിരിക്കെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് നേരത്തേ സി.ബി.ഐ. കേസെടുത്ത് അന്വേഷിച്ചിരുന്നു. മുൻ ബി.ജെ.പി. സർക്കാർ നൽകിയ അനുമതിപ്രകാരമായിരുന്നു സി.ബി.ഐ. കേസെടുത്തത്. ഈ അനുമതി സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ റദ്ദാക്കി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴായിരുന്നു ഇത്. ഇതോടെ സി.ബി.ഐ. കേസും റദ്ദായി. പക്ഷേ, കേസ് സർക്കാർ ലോകായുക്തയ്ക്ക് കൈമാറി. ഫെബ്രുവരിയിലാണ് ലോകായുക്ത കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.…
Read Moreതർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയതിന്റെ ഞെട്ടൽ മാറുംമുൻപ് വാഹനത്തിന് സൈഡുകൊടുത്തില്ലെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിയായ മഹേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി വിദ്യാരണ്യപുരയിലാണ് സംഭവം. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കാർയാത്രക്കാരും ബൈക്ക് യാത്രികനും തർക്കത്തിലേർപ്പെട്ടത്. പിന്നീട്, ബൈക്ക് മുന്നോട്ടെടുത്തുപോയപ്പോൾ കാർ പിന്തുടർന്നെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ റോഡിൽവെച്ചുള്ള തർക്കങ്ങളും സംഘർഷങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞദിവസമാണ് ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയത്. ബൈക്കിൽനിന്ന് ഇറങ്ങിവന്നയാൾ കാറിനെ ആക്രമിക്കുന്നതിന്റെയും ദമ്പതിമാർ നിലവിളിക്കുന്നതിന്റെയും വീഡിയോ…
Read Moreവെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു : ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സർക്കാർ. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവെറേജ് ബോർഡ് നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണ് നിരക്കുവർധിപ്പിക്കുന്നത്. കഴിഞ്ഞ 14 വർഷമായി നിരക്കുവർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നിരക്കുവർധന ഒഴിച്ചുകൂടാനാവാത്തതാണ്. സാമ്പത്തികപ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളംകൊടുക്കാനും വൈദ്യുതി ബിൽ അടയ്ക്കാനും ബോർഡ് ബുദ്ധിമുട്ടുകയാണ്. നഗരത്തിൽ ജലവിതരണമുറപ്പാക്കാൻ വിതരണശൃംഖല വ്യാപിപ്പിക്കേണ്ടതുണ്ട്. വായ്പകളെടുത്താണ് ഇവ സാധ്യമാക്കുന്നത്. നിരക്കുവർധനകൂടാതെ ജല അതോറിറ്റിക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ശിവകുമാർ പറഞ്ഞു. വിവിധവിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് നിരക്കുവർധനവ് ഒരുപോലെയായിരിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ…
Read Moreപത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
ബെംഗളൂരു : ബെലഗാവിയിൽ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. നിപ്പനി സ്വദേശി ആസിഫ് ഭഗ്‌വാൻ (50) ആണ് അറസ്റ്റിലായത്. കൂട്ടിയെ ചോക്ലേറ്റ് വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
Read Moreദുരന്ത ഭൂമിയിലെ പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ തുക കൈമാറി
ബെംഗളൂരു : വയനാട് , ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടലുമൂലമുണ്ടായ വൻ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ ജീവനക്കാർ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂരുവിലെ നോർക്ക വികസന ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീൻ കൂടാളി , മാനേജർ പി.എം മുഹമ്മദ് മൗലവി, ക്രസൻ്റ് ഇൻസ്റ്റിറ്റൂഷൻ പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്. മജിസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീർ , സിറാജുദ്ധീൻ ഹുദവി,…
Read Moreപാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു
ബെംഗളൂരു: ശിവമൊഗ്ഗ അയനൂർ ഗ്രാമത്തില്‍ ബുധനാഴ്ച പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു. ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. അയനൂർ ഹനഗെരെ റോഡിലെ എസ്.എല്‍.വി അയ്യങ്കാർ ബേക്കറിയിലാണ് സ്ഫോടനം നടന്നത്. രണ്ടാമത് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടയിലും തീ പടർന്നു. അവിടെയുള്ളവരും ഭയന്ന് ഓടി രക്ഷപ്പെട്ടു. സ്ഫോടനം നടന്നതിന്റെ അധികം അകലെയല്ലാതെ പെട്രോള്‍ പമ്പ് പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.
Read Moreവീട്ടുടമ 5 വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും നൽകി; വൈറലായി യുവാവിന്റെ കുറിപ്പ്
ബെംഗളൂരു: ഒരു കുറിപ്പിലൂടെ ബെംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമാവുകയാണ്. കാര്യം മറ്റൊന്നുമല്ല, തന്‍റെ വീട്ടില്‍ താമസിക്കുന്ന വാടകക്കാരോടുള്ള ഇദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ അദ്ദേഹത്തെ താരമാക്കിയത്. ബെംഗളൂരുവിലെ ഒരു വാടകക്കാരനാണ് തന്‍റെ വീട്ടുടുമയുമായുള്ള അപൂർവ്വ സൗഹൃദത്തിന്‍റെ കഥ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. 65 കാരനായ തന്‍റെ വീട്ടുടമ വലിയൊരു മനസിന് ഉടമയാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ അദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിക്കുന്നത് എങ്കിലും ഒരു രൂപ പോലും അദ്ദേഹം ഇതുവരെയായും വാടക കൂട്ടിയിട്ടില്ലെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍…
Read Moreധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ
പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിതയെ തീകൊളുത്തി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം. സ്ഥാപനം അടച്ചതിന് ശേഷം ശുചിമുറിയില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചതാണെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More‘ചെരുപ്പും വളയും വാങ്ങാൻ മാസം 15000 രൂപ വേണം’ യുവതി ജീവനാംശമായി മാസ ചിലവിന് ആവശ്യപ്പെട്ടത് 6 ലക്ഷം
ബെംഗളൂരു: ഭർത്താവില്‍ നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി. കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭർത്താവ് നരസിംഹയില്‍ നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ…
Read More