പ്രീമിയം ബ്രാൻഡ് മദ്യത്തിന് 25% വരെ വില കുറയും 

BAR LIQUIR DRINK BAR

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 15-25% വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറയ്ക്കും. കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാനനഷ്ടത്തിന് കാരണമായ സാഹചര്യത്തിലാണ് നടപടി. വർദ്ധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തുവരും. അധികാര മേറ്റതിന് പിന്നാലെ 2023 ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിനുള്ള നികുതി വർധിപ്പിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില ഉയർന്നു. ഇത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ മദ്യവിൽപന കുറയാൻ…

Read More

സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി; ഗവർണർക്കെതിരെ ദളിത്‌ സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു : ‘മുഡ’ ഭൂമി കൈമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തംകൊളുത്തി പ്രകടനം നടത്തി അഹിന്ദ സമുദായങ്ങൾ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിൽ ദളിത്- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നൂറു കണക്കിനു പേർ പങ്കെടുത്തു. അഹിന്ദ സമുദായങ്ങളുടെ കൂട്ടായ്മയായ മഹാ ഒക്കൂട്ടയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിന്റെ ഭാഗമായി 27-നും പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. ദളിത് സമുദായങ്ങളിലെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. അഹിന്ദ സമുദായങ്ങളുടെ നേതാവായാണ് സിദ്ധരാമയ്യയെ കണക്കാക്കുന്നത്.

Read More

മൈസൂരു ദസറ; ഗജപായന ചടങ്ങിന് തുടക്കമായി

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഗജപായന ചടങ്ങിന് തുടക്കമായി. ദസറയ്ക്കായി ആനകളെ മൈസൂരു നഗരത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഗജപായനം. നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നിന്ന് ആദ്യ ബാച്ച് ദസറ ആനകളെ മൈസൂരുവിലേക്ക് യാത്രയാക്കി. വനംമന്ത്രി ഈശ്വർ ഖന്ദ്രെ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്, ചാമരാജനഗർ എം.പി. സുനിൽ ബോസ്, ഹുൻസൂർ എം.എൽ.എ. ജി.ഡി. ഹരീഷ് ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ഒൻപത് ആനകളാണ് ആദ്യ ബാച്ചിലുള്ളത്. ആനകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.…

Read More

ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ചു

ബെംഗളൂരു : സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതിനൽകിയ കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ബുള്ളറ്റ് പ്രൂഫ് കാർ അനുവദിച്ച് സർക്കാർ. ഗവർണർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഗവർണർക്കെതിരേ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. തിങ്കളാഴ്ച ഗവർണർക്കെതിരേ പ്രതിഷേധംനടത്തി. ഇതിൽ ചിലനേതാക്കൾ ഗവർണർക്കെതിരേ ഭീഷണിസ്വരത്തിൽ സംസാരിക്കുകയുംചെയ്തു. മുൻപ്‌ ഗവർണർക്ക് സർക്കാർ ബുള്ളറ്റ്‌കാർ അനുവദിച്ചതാണെങ്കിലും സ്വീകരിച്ചിരുന്നില്ല.

Read More

യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു: മുഡിഗെരെ താലൂക്കിലെ മാവിന കൂഡിഗെയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം.സി. പ്രവീണിന്റെ ഭാര്യ സുഭിക്ഷയാണ് (26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ബാലൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍, പിതാവ് ചന്ദ്ര ഗൗഡ, മാതാവ് ലക്ഷ്മി എന്നിവർ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മാനസിക പീഡനം ഏല്‍പിച്ചതാണ് മരണത്തിന് കാരണമെന്ന് പിതാവ് ചിന്നെ ഗൗഡ പോലീസില്‍ പരാതി നല്‍കി. 2020 മേയ് 29നാണ് പ്രവീണും സുഭിക്ഷയും വിവാഹിതരായത്. ദമ്പതികള്‍ക്ക് മൂന്നുവയസ്സുള്ള മകനുണ്ട്.

Read More

മുഖ്യമന്ത്രിയായി സിദ്ധരാമയ്യ 5 വർഷം പൂർത്തിയാക്കുമെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : ‘മുഡ’ ഭൂമികൈമാറ്റ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഉറച്ചപിന്തുണയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹം അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുമെന്നും ശിവകുമാർ പറഞ്ഞു. കലബുറഗിയിൽനടന്ന കോൺഗ്രസ് റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2023 മേയിൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിന് കൈമാറണമെന്നുണ്ട്. ഇതുമുന്നിൽക്കണ്ട് ഇരുനേതാക്കളും തമ്മിലുള്ള വടംവലി പരസ്യമായതുമാണ്. ഇതെല്ലാം മറന്നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചുവർഷവും തികയ്ക്കുമെന്ന് ഡി.കെ. ശിവകുമാർ പ്രസ്താവിച്ചത്. സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും…

Read More

മൂന്നു മന്ത്രിമാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബി.ജെ.പി

ബെംഗളൂരു : ‘മുഡ’ ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകിയതിന് കർണാടക ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെതിരേ സമരംചെയ്ത മൂന്നു മന്ത്രിമാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, കൃഷ്ണ ബൈരെ ഗൗഡ, ദിനേഷ് ഗുണ്ടുറാവു എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹന് പാർട്ടി പരാതി നൽകി. പട്ടികവിഭാഗക്കാർക്കു നേരേയുള്ള അതിക്രമം തടയുന്നതിനുള്ള നിയമവും ഗുണ്ടാ ആക്ടും അനുസരിച്ച് കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ ദളിത് വിഭാഗം നേതാക്കളായ ഗോവിന്ദ് കർജോൾ, കൗൺസിൽ പ്രതിപക്ഷനേതാവ്…

Read More

വൈറ്റ്ടോപ്പിങ്; ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം 

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവർത്തിയുടെ ഭാഗമായി അൾസൂർ ഗേറ്റ്, ചിക്ക്പേട്ട്, സിറ്റി മാർക്കറ്റ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബ്ബൺ പേട്ട് മെയിൻ റോഡ്- അവന്യൂ റോഡ്, ബന്നപ്പ റോഡ്, വീൽ റോഡ്, ഡോ. ടിസിഎം റായൽ റോഡ്- അക്കിപേട്ട് മെയിൻ റോഡ്, ആർടി സ്ട്രീറ്റ് -ബിവികെ അയ്യങ്കാർ റോഡ്, ദേവരദസമയ്യ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

Read More

18 കാരനെ ലിംഗമാറ്റത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ പേരിൽ കേസ്

ബെംഗളൂരു : പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാൻ നിർബന്ധിച്ചെന്ന പരാതിയിൽ ബെംഗളൂരുവിൽ അഞ്ച് ട്രാൻസ്ജെൻഡേഴ്സിന്റെപേരിൽ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജൽ, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗർ പോലീസ് കേസെടുത്തത്. നഗരത്തിലെ ചായക്കടയിൽ ജോലിചെയ്യുന്ന യുവാവാണ് അതിക്രമത്തിനിരയായത്. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. തുടർന്ന് അഞ്ചുപേരും ഒളിവിൽപോയി. ഇവരെ പിടികൂടാൻ ശ്രമം നടത്തുന്നതായി പോലീസ് അറിയിച്ചു.

Read More

കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തി 

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. പെണ്‍കുട്ടി ആഹാരം കഴിക്കാത്തതിനാല്‍ തന്നെ ക്ഷീണിതയാണെന്നും വിവരമുണ്ട്. ട്രെയിനിലെ…

Read More
Click Here to Follow Us