ബെംഗളൂരു : ഈ മാസം 16-ന് ഭ്രമണപഥത്തിലെത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. -08 ശാസ്ത്രീയപരീക്ഷണങ്ങളാരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ളെക്ടോമെട്രി (ജി.എൻ.എസ്.എസ്.-ആർ) പേലോഡ് ഓഗസ്റ്റ് 18-ന് പ്രവർത്തനമാരംഭിച്ചെന്നും പേലോഡിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ വിശകലനംചെയ്തുവരികയാണെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.
സഹാറ മരുഭൂമിക്കുമുകളിൽനിന്നാണ് ആദ്യത്തെ ഭൂമിവിവരം ശേഖരിച്ചത്.
വിശദമായ ഉപരിതല ജലഭൂപടങ്ങൾ കാണിക്കുന്ന മറ്റൊരു വിവരം ആമസോൺ മഴക്കാടുകൾക്ക് മുകളിൽനിന്ന് ലഭിച്ചു. പസഫിക് സമുദ്രത്തിനുമുകളിൽനിന്ന് ആദ്യത്തെ സമുദ്രവിവരവും ശേഖരിച്ചു.
അഹമ്മദാബാദിലെ സ്പെയ്‌സ് ആപ്ലിക്കേഷൻ സെന്റർ വികസിപ്പിച്ച നൂതന അൽഗോരിതങ്ങളും സോഫ്റ്റ്‌വേറുമുപയോഗിച്ചാണ് ഡേറ്റകൾ വിശകലനംചെയ്യുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.