കർണാടക ചർച്ച് ഓഫ് ഗോഡ് ഹെഡ്ക്വാർട്ടേഴ്സ് സമർപ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൊത്തന്നൂർ ചിക്കഗുബ്ബിയിൽ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമർപ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ  ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് നിർവഹിച്ചു.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, ഗവേണിംങ് ബോർഡ് സെക്രട്ടറി റവ.ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ സമർപ്പണ പ്രാർഥന നടത്തി.

2016 മുതൽ കർണാടക ചർച്ച് ഗോഡ് ഓവർസിയർ ആയി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റർ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേർന്ന് ശിലാഫലകവും യാത്രയയപ്പും നൽകി.

അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റ് പാസ്റ്റർ ഇ.ജെ.ജോൺസൺ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കർണാടകയുടെ പുതിയ ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസനെ ചുമതലപ്പെടുത്തിയതായി സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് പ്രഖ്യാപിച്ചു. തുടർന്ന് അനുഗ്രഹ പ്രാർഥനയും നടത്തി.

കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രതിനിധികൾ, മാധ്യമ പ്രവർത്തകർക്ക് വേണ്ടി ചാക്കോ കെ തോമസ് എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

പാസ്റ്റർ പി.വി.കുര്യാക്കോസ് സ്വാഗതവും പാസ്റ്റർ ബ്ലസൺ ജോൺ നന്ദിയും രേഖപ്പെടുത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us