ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടമായില്ല; 24 കാരനെ വാളുകൊണ്ട് വെട്ടി 

ബെംഗളൂരു: ചായക്കടയില്‍ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല, 24കാരനെ വടിവാളിന് ആക്രമിച്ച്‌ 23കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു 23കാരൻ ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്. ഹൊസകെരഹള്ളിയില്‍ ഒരു ചായക്കടയില്‍ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനാ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തില്‍ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് വിശദമാക്കുന്നത്.

Read More

പലിശ നിരക്ക് വർധിപ്പിച്ച് എസ്ബിഐ 

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു. ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും. എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന്…

Read More

ദേശീയ പതാകയിൽ ഇരുന്ന് ചീട്ടുകളിച്ച് യുവാക്കൾ; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ് 

ലക്നൗ: ദേശീയ പതാകയില്‍ ഇരുന്ന് ചീട്ടുകളിച്ച്‌ യുവാക്കള്‍. ദേശീയ പതാക നിലത്ത് വിരിച്ച്‌ അതില്‍ ഇരുന്ന് ചീട്ടു കളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പെടുകയും കേസെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മഥുര സ്വദേശികള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതികളിലൊരാള്‍ സ്കൂള്‍ അദ്ധ്യാപകനാണെന്നാണ് പുറത്തുവരുന്ന വിവരം. മഥുര ജില്ലയിലെ ലക്ഷ്മി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷൂസും ചെരിപ്പും ധരിച്ചാണ് ഇവർ ദേശീയ പതാകയില്‍ ഇരുന്ന് ചീട്ടുകളിച്ചത്. സമീപത്തുണ്ടായിരുന്ന ആരോ ഒരാള്‍ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍…

Read More

നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി കുട്ടിയുടെ അമ്മൂമ്മ ജാൻസിയേയും അവശനിലയിൽ കണ്ടെത്തി. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും ജാൻവിയേയും ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമല്ലെന്നാണ് പ്രാഥമിക നിഗമനം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാൻസി പറയുന്നതെന്ന് പൊലീസ്…

Read More

ഞാൻ വന്നത് രാഷ്ട്രീയം പറയാനല്ല, മറിച്ച്‌ എങ്ങനെ വികസനം നടത്താമെന്ന് കാണിക്കാനാണ്; ഡികെഎസ് 

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചന്നപട്ടണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചന്നപട്ടണയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പ്രതികരണം. നിലവില്‍ കനകപുരയില്‍ നിന്നുള്ള നിയമസഭാംഗമായ ഡി.കെ ശിവകുമാർ, ഉപതെരഞ്ഞെടുപ്പില്‍ ചന്നപട്ടണയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ‘ഞാനാണ്’ എന്ന് മറുപടി നല്‍കുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തതും ദേശീയ പതാക ഉയർത്തിയതും ശിവകുമാറായിരുന്നു. ചന്നപട്ടണയിലെ പൗരന്മാരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് ഡി.കെ ശിവകുമാർ പറഞ്ഞു.’എനിക്ക്…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പ്രിത്വിരാജ് മികച്ച നടൻ, ചിത്രം കാതൽ 

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടുജീവിതം) ഒൻപത് പുരസ്കാരങ്ങളുമായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പുരസ്കാരപ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത്. ജനപ്രിയ ചിത്രം, സംവിധായകൻ, നടൻ, തിരക്കഥ, ഛായാഗ്രാഹകൻ, പ്രത്യേക…

Read More

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു:പൃഥ്വിരാജ് മികച്ച നടൻ അവാർഡുകൾ വാരികൂട്ടി ആടുജീവിതം

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ  മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍. 54-ാമത്…

Read More

ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ചത് റെക്കോർഡ് വരുമാനം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ. 2.1 ലക്ഷം സന്ദർശകരാണ് വ്യാഴാഴ്ച മാത്രം പുഷ്പമേള സന്ദർശിച്ചത്. ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ കെങ്കൽ ഹനുമന്തയ്യയായിരുന്നു മേളയുടെ ആകർഷണം. അതേസമയം ഒറ്റദിവസം ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് വരുമാനമാണിതെന്ന് വകുപ്പ് അറിയിച്ചു.ഡോ. ബി.ആർ. അംബേദ്കറുടെ പുഷ്പപ്രതിമയാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഏകദേശം 2.45 ലക്ഷം ആളുകൾ സ്വാതന്ത്ര്യദിനത്തിൽ പുഷ്പമേള സന്ദർശിച്ചിരുന്നു. വരുമാനം 81.5 ലക്ഷം രൂപയായിരുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന…

Read More

2 വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

SHOCK

ബെംഗളൂരു: ദാവൻഗരെ, തുമകുരു ജില്ലകളിൽ വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ദമ്പതികളും ആൺകുട്ടിയും വൈദ്യുതാഘാതമേറ്റ് മരിച്ചു. ദാവൻഗെരെ താലൂക്കിലെ കതേഹള്ളി ഗ്രാമത്തിൽ നാഗരാജും (35) ഭാര്യ ലതയും (30) മരിച്ചു. ദമ്പതികൾ തങ്ങളുടെ ഭൂമിയിൽ തക്കാളിയും മറ്റ് വിളകളും കൃഷി ചെയ്തിരുന്നു. ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ഇവരുടെ ഭൂമിയിൽ വെള്ളം കയറിയിരുന്നു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. മറ്റൊരു സംഭവത്തിൽ സിറ താലൂക്കിലെ ഹുയിൽഡോർ കാവൽ ഗ്രാമത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് വൈദ്യുതാഘാതമേറ്റും മരിച്ചു.

Read More

വരമഹാലക്ഷ്മി ഉത്സവം: ഷിമോഗയിൽ പൂക്കൾക്കും പഴങ്ങൾക്കും വില കൂടുന്നു

ബെംഗളൂരു: ശ്രാവണമാസം തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ പരമ്പര തന്നെ. നാഗപഞ്ചമിക്ക് ശേഷം വരുന്ന ഉത്സവമാണ് വരമഹാലക്ഷ്മി. സ്ത്രീകൾ വളരെ ആവേശത്തോടെയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഷിമോഗയിലെ വിപണികളിൽ ഇന്ന് കച്ചവടവും ഇടപാടുകളും ഉഷാറായി. പൂക്കളും പഴങ്ങളും വാഴയിലയും വളകളും മറ്റ് സാധനങ്ങളും ഉപഭോക്താക്കൾ വാങ്ങാൻ ആവശ്യക്കാർ ഇരുന്നു. പൂവിനും പഴത്തിനും എത്രയാണ് വില?: ആപ്പിൾ- 200, മാതളം- 250, മുസുമ്പി- 200, മുന്തിരി- 200, സപ്പോട്ട- 200, മിക്സ് പഴം കിലോയ്ക്ക് 200 രൂപയ്ക്കാണ് വിറ്റത്. മുല്ലപ്പൂ വിൽപന- 250, കക്കട മരു- 250,…

Read More
Click Here to Follow Us