ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിന് നാല് വർഷം തടവും 26.5 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ. ബെംഗളൂരു എയർ കസ്റ്റംസ് കമ്മിഷണറേറ്റിൽ കസ്റ്റംസ് സൂപ്രണ്ടായിരുന്ന വി.വിശ്വേശ്വര ഭട്ടിനെയാണ് ബെംഗളൂരുവിലെ സി.ബി.ഐ. യുടെ പ്രത്യേക കോടതി കോടതി ശിക്ഷിച്ചത്. 2016-ൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 2010 ജനുവരി മുതൽ 2016 മാർച്ച് വരെ 39.6 ലക്ഷം രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. 2017-ലാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത്.
Read MoreMonth: July 2024
ചന്നപട്ടണയിലെ ഉപതിരഞ്ഞെടുപ്പ് : ദേവഗൗഡയുടെ മകൾ അനസൂയ ജെ.ഡി.എസ്. സ്ഥാനാർഥിയാകാൻ സാധ്യത
ബെംഗളൂരു : മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിൽനിന്ന് ഒരാൾകൂടി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന. ദേവഗൗഡയുടെ മകൾ അനസൂയയെ ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയായി പരിഗണിക്കാനാണ് നീക്കം. ശനിയാഴ്ച ചേരുന്ന പാർട്ടിനേതാക്കളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ യോഗത്തിൽ സംബന്ധിക്കും. പ്രശസ്ത കാർഡിയോളജിസ്റ്റും ബെംഗളൂരു റൂറൽ മണ്ഡലത്തിൽനിന്നുള്ള എം.പി.യുമായ ഡോ. സി.എൻ. മഞ്ജുനാഥിന്റെ ഭാര്യയാണ് അനസൂയ. ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചാണ് മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ മഞ്ജുനാഥിന്റെ പ്രചാരണത്തിന് അനസൂയ സജീവമായി രംഗത്തുണ്ടായിരുന്നു. മുൻപ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പ്രചാരണത്തിനും അവരെത്തിയിരുന്നു.…
Read Moreകോളേജ് സുരക്ഷാ ജീവനക്കാരൻ കുത്തേറ്റു മരിച്ചു; കൊലയ്ക്ക് പിന്നിൽ വിദ്യാർത്ഥി
ബെംഗളൂരു : മദ്യപിച്ചെത്തിയ വിദ്യാർഥിയെ കോളേജിൽ പ്രവേശിക്കുന്നത് തടഞ്ഞ സുരക്ഷാ ജീവനക്കാരൻ കുത്തേറ്റുമരിച്ചു. കൊലക്കുറ്റത്തിനു കേസെടുത്ത് വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു അമൃതഹള്ളി സിന്ധി കോളേജിലെ സുരക്ഷാ ജീവനക്കാരനായ ബിഹാർ സ്വദേശി ജയ് കിഷോർ റോയിയാണ്(52) കൊല്ലപ്പെട്ടത്. കോളേജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥി അസം സ്വദേശിയായ ഭാർഗവ് ജ്യോതി ബർമനാ(22)ണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോളേജിൽ ആർട്‌സ് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഭാർഗവ് മദ്യപിച്ചെത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോളേജ് ഗേറ്റിൽ കിഷോർ റായി തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, തൊട്ടടുത്തുള്ള…
Read Moreകോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.
Read Moreകോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം; ഒരാൾക്ക് പരിക്ക്
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. രാവിലെ 6.50നായിരുന്നു തീപിടിത്തം ഉണ്ടായത്. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു.
Read Moreതൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കും; മാംസം വിൽക്കുന്നതിന് വിലക്ക്
തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ…
Read Moreവീട്ടുകാരെ ബന്ധിയാക്കി കവര്‍ച്ച നടത്തിയ 7 മലയാളികള്‍ അടക്കം 10 പേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഉളൈളബട്ടുവിലെ വീട്ടില്‍ക്കയറിയ കുടുബാംഗങ്ങളെ ബന്ധിയാക്കി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ 10 പേരെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി ബാലക്യഷ്ണ ഷെട്ടി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജോണ്‍ ബോസ്‌കോ, ത്യശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു, കൊടകര സ്വദേശി ഷിജോ ദേവസി, കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന്‍ , കുമാരെനല്ലൂര്‍ സ്വദേശി എം.എം.സജീഷ്, കടുപ്പശേരി സ്വദേശി പി.കെ.വിനോജ്, മംഗളൂരു സ്വദേശികളായ വസന്ത് കുമാര്‍ , രമേഷ് പൂജാരി, റെയ്മണ്ട് ഡിസൂസ എന്നിവരാണ് പിടിയിലായത്. കോണ്‍ട്രാക്ടര്‍ പത്മനാഭ…
Read Moreവ്യത്യസ്ത രുചികളും വിളമ്പി 24 മണിക്കൂർ പ്രവർത്തിക്കുന്ന റെയിൽവേ കോച്ചുകൾ
ബെംഗളൂരു: പാളങ്ങളിലൂടെ വെയിലും മഴയും ഏറ്റ് ഓടിത്തളർന്ന കോച്ചുകൾ, 20 വർഷം കഴിഞ്ഞ് ആക്രിവിലയ്ക്ക് വിളിക്കുന്നതാണ് റെയിൽവേയുടെ രീതി. എന്നാൽ കാലാവധി കഴിഞ്ഞ കോച്ചുകൾ ഉപയോഗിച്ചും മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. പഴയ എ.സി കോച്ചുകൾ ഉപയോഗിച്ചുള്ള നഗരത്തിലെ ആദ്യ റെയിൽ കോച്ച് റസ്റ്റ്‌റന്റുകള്‍ കെ.എസ്.ആർ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി ടെർമിനലുകളിൽ 2 മാസം മുൻപായിരുന്നു പ്രവർത്തനം തുടങ്ങിയത്. പഴയ കോച്ചുകൾ അടിമുടി മിനുക്കിയാണ് എ.സി. റസ്റ്റ്‌റന്റുകളിലാക്കി രൂപമാറ്റം വരുത്തിയത്. ഒരേസമയം 40 പേർക്ക് വരെ ഏറുന്ന ഭക്ഷണം കഴിക്കാൻ…
Read Moreവീട്ടുകാരെ ബന്ധിയാക്കി കവര്‍ച്ച നടത്തിയ 7 മലയാളികള്‍ അടക്കം 10 പേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഉളൈളബട്ടുവിലെ വീട്ടില്‍ക്കയറിയ കുടുബാംഗങ്ങളെ ബന്ധിയാക്കി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ 10 പേരെ മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി ബാലക്യഷ്ണ ഷെട്ടി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജോണ്‍ ബോസ്‌കോ, ത്യശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു, കൊടകര സ്വദേശി ഷിജോ ദേവസി, കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന്‍ , കുമാരെനല്ലൂര്‍ സ്വദേശി എം.എം.സജീഷ്, കടുപ്പശേരി സ്വദേശി പി.കെ.വിനോജ്, മംഗളൂരു സ്വദേശികളായ വസന്ത് കുമാര്‍ , രമേഷ് പൂജാരി, റെയ്മണ്ട് ഡിസൂസ എന്നിവരാണ് പിടിയിലായത്. കോണ്‍ട്രാക്ടര്‍ പത്മനാഭ…
Read Moreവടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പിട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ…
Read More