വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു.
നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും.
മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാർമല സ്കൂൾ തർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്.
ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും.
എയർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
സിലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളാർമല സ്കൂൾ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രക്ഷാപ്രവർത്തകർക്ക് എത്താൻ ദുരന്തമേഖലയിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ 9656938689, 8086010833.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.