നമ്മ മെട്രോ , സബേർബൻ പാതായൊരുക്കലിന് പുറമെ റാംപ് നിർമാണവും ആരംഭിച്ചതോടെ ഹെബ്ബാൾ മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം.
മേൽപ്പാലത്തിലെ രണ്ട്റാംപുകളുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സർവീസ് റോഡുകളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെയാണ് കുരുക്ക് രൂക്ഷമായത്.
എസ്റ്റീം മാൾ മുതൽ ബാപ്റ്റിസ്റ്റ് ആശുപത്രി ഭാഗത്തേക്കും കെ.ആർ. പുരം ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്കുമാണ് പുതിയ റാംപ് നിർമ്മിക്കുന്നത്.
കൂടാതെ ബെന്നിഗനഹള്ളി – ചിക്കബാനവാര സബേർബൻ ഇടനാഴിയിലെഹെബ്ബാൾ സ്റ്റേഷൻ കെ.ആർ പുരം – വിമാനത്താവള മെട്രോ പാതയിലെ കെ.ആർ പുര, കോടിഗേഹള്ളി സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
ഹെബ്ബാള്‍ മോല്‍പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് 2 മണിക്കൂര്‍ മുന്‍പെങ്കിലും യാത്ര പുറപ്പെടാന്‍ നിര്‍ദേശിച്ച് ട്രാഫിക്ക് പോലീസ് .
ബദല്‍ റോഡുകള്‍
ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് ട്രാഫിക്ക് പോലീസ്.
1. കെ.ആര്‍ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മാരുതി സേവാ നഗര്‍ ഐഒസി-മുകുന്ദ തിയറ്റര്‍ റോഡ്, ലിംഗരാജപുരം മേല്‍പാലം, നാഗവാര – താന്നറി റോഡ് എന്നീ പാതകള്‍ ഉപയോഗിക്കണം.
2. കെ.ആര്‍ പുരം , ഹെന്നൂര്‍, എച്ച്.ആര്‍.ബി.ആര്‍. ലtuട്ട്, ബാനസവാടി, കെ.ജെ ഹളളി ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകണ്ടവര്‍ ഹൊന്നൂര്‍ – ബാഗലൂര്‍ സമാന്തര റോഡിനെ ആശ്രിക്കണം.
3. ഹെഗ്‌ഡെനഗര്‍ – തന്നിസന്ദ്ര വഴി വരുന്നവര്‍ ജി.കെ.വി.കെ – ജക്കൂര്‍ റോഡ് വഴി നഗരത്തില്‍ പ്രവേശിക്കണം.
കെ.ആര്‍. പുരം ഭാഗത്ത് നിന്ന് യശ്വന്ത്പുരയിലേക്ക് പോകേണ്ടവര്‍ ഹെബ്ബാള്‍ മേല്‍പ്പാലത്തിന് താഴെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബി.ഇ.എല്‍ സര്‍ക്കിള്‍, സദാശിവനഗര്‍ പോലീസ് ജംഗ്ഷന്‍ വഴി പോകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.