വിസ്ഡം ഫാമിലി കോൺഫറൻസിന്റെ തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബെംഗളൂരു ജൂലൈ 21 ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ട് മൈതാനത്ത്, നാലപ്പാട് പാവലിയനിൽ “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി നോർത്ത് ബെംഗളൂരുവിലെ മലയാളികൾക്കായി തസ്‌ഫിയ ഫാമിലി മീറ്റ് ഹെഗ്‌ഡെ നഗറിലെ എസ്കെഎഫ് ഹാളിൽ സംഘടിപ്പിച്ചു.

വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായകൊടി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.

മത രാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുക. മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന് മാത്രമേ കെട്ടുറപ്പുള്ള കുടുംബങ്ങളെ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ എന്ന് ഹാരിസ് കായക്കൊടി അഭിപ്രായപ്പെട്ടു.

“നമ്മുടെ കുടുംബം നമ്മുടെ മക്കൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ മാസം 21ന് നടത്തുന്ന ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസിൽ പ്രമുഖ മലയാളി പണ്ഡിതന്മാരായ പിഎൻ അബ്ദുൽ ലത്തീഫ് മദനി, ടികെ അഷ്‌റഫ്‌, ഹാരിസ് ബിൻ സലിം,ഹുസൈൻ സലഫി എന്നിവരോടൊപ്പം മത, രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി ബെംഗളൂരുവിലെ എല്ലാ മണ്ഡലങ്ങളിലും ശാഖകളിലും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, സ്നേഹ യാത്രകൾ, വാഹന പ്രചരണം തുടങ്ങിയ വിവിധ പരിപാടികൾക്ക് നടന്നു വരുന്നുണ്ട്.

ജൂൺ 30 ഞായറാഴ്ച വൈകിട്ട് 4:45 ന് ആരംഭിച്ച പ്രോഗ്രാമിൽ വിസ്‌ഡം ബെംഗളൂരു സെക്രട്ടറി ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഗ്‌ഡെനഗർ ഏരിയ ട്രഷറർ റഹ്മത്ത് അലി സ്വാഗതവും, സുൽനൂറയിൻ മസ്ജിദ് ഖത്തീബ് മുബാറക് അല് ഹികമി, ഏരിയ ഭാരവാഹികളായ ഷുഹൈബ് , അജ്മൽ ജമാൽ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us