തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ 

ബെംഗളൂരു: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി മുതല്‍ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് 06:10ന് ബെംഗളൂരുവില്‍ എത്തും. നിലവില്‍ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങള്‍ പ്രതിദിന സർവീസുകള്‍ നടത്തുന്നുണ്ട്.

Read More

ഹവേരിയിലെ അപകടം; മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുഡ്ബോൾ ദേശീയ താരവും 

ബെംഗളൂരു: ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോള്‍ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ. എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവില്‍ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തില്‍ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീർത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിർത്തിയിട്ട ട്രക്കിലിടിച്ച്‌ മരിച്ചത് 13 പേരാണ്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാല്…

Read More

പടക്ക നിർമാണ യൂണിറ്റിൽ സ്ഫോടനം; 4 പേർ മരിച്ചു 

ചെന്നൈ: വിരുദുനഗറിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. ഇന്ന് ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്യാ, രണ്ടോ അതിലധികമോ രാസവസ്തുക്കൾ കലർന്നതിൻ്റെ ഫലമായാണ് സ്ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗവും തകർന്നു. പരിസരത്തുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. നിർമ്മാണ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്ന നിർദ്ദിഷ്ട ജോലികൾക്കായി നീക്കിവച്ചിരിക്കുന്ന കെട്ടിടങ്ങൾക്കും മുറികൾക്കും കേടുപാടുകൾ സംഭവിച്ചതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ഫയർ ആൻഡ്…

Read More

അധികാര തർക്കത്തിനിടെ സിദ്ധരാമയ്യയെ സന്ദർശിച്ച് ഖർഗെ 

ബെംഗളൂരു: അധികാരമാറ്റ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടികാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഖര്‍ഗെയുടെ വസതിയില്‍ വെച്ചാണ് കൂടികാഴ്ച്ച നടന്നത്. അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കാനുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഉയർന്നുവന്നിരുന്നു. ഇതിനിടെ ആയിരുന്നു വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരാനന്ദ സ്വാമി ഡി.കെ ശിവകുമാറിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആയിരുന്നു പ്രതികരണം. സാമൂദായിക പിന്തുണ കൂടി ലഭിച്ചതോടെ ഡി.കെ വിഭാഗം കൂടുതല്‍ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.

Read More

10 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ 

ഇടുക്കി:പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു. പിതാവ് അജി ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മകനെ ഷാളില്‍ കുരുങ്ങി നില്‍ക്കുന്നതായി കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ആദ്യം വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം കാളിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

Read More

കെജരിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു 

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. സി ബി ഐ നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയിലില്‍ കഴിയുന്ന കെജരിവാളിന്റെ അറസ്റ്റ് ബുധനാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. കെജരിവാളിനെ സി ബി ഐ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി മൂന്ന് ദിവസത്തേക്കാണ് വിട്ടുനല്‍കിയത്.

Read More

കൊച്ചി എഫ്.സിയെ സ്വന്തമാക്കി നടൻ പൃഥ്വിരാജ് 

കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമയായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെൻ്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ്…

Read More

ഷൊർണൂർ- കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ ജൂലൈ രണ്ട് മുതൽ; കൂടുതൽ വിശദാംശങ്ങൾ അറിയാം 

കണ്ണൂർ: ജൂലായ് രണ്ടുമുതല്‍ ഷൊർണൂർ-കണ്ണൂർ റൂട്ടില്‍ ആഴ്ചയില്‍ നാലുദിവസം പാസഞ്ചർ തീവണ്ടി റെയില്‍വേ പ്രഖ്യാപിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. 10 ജനറല്‍ കോച്ചുകളുള്ള വണ്ടി തത്കാലം ഒരുമാസത്തേക്കാണ്. വൈകിട്ട് 3.40-ന് ഷൊർണൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്ബി-3.54, കുറ്റിപ്പുറം-4.13, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തില്‍ 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി…

Read More

സംസ്ഥാനത്ത് ബസ് നിരക്ക് 12% വരെ കൂട്ടിയേക്കും 

BUS CONDUCTER TICKET

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് 12% വരെ വർധിപ്പിക്കുമെന്ന് സൂചന. ഇന്ധനവില വർധന ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടക്കാൻ നിരക്ക് 25% വർധിപ്പിക്കണമെന്നാണ് ആർടിസി കൾ ആവശ്യപ്പെട്ടതെങ്കിലും 12% വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയേക്കും. ബിഎംടിസി യിൽ 2015 ൽ ആണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്.

Read More

കോടികളുടെ ലഹരി പിടികൂടി; ആലപ്പുഴ സ്വദേശി ബെംഗളൂരുവില്‍ പിടിയിൽ 

ബെംഗളൂരു: രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ആലപ്പുഴ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തില്‍ ഷൈന്‍ ഷാജി, ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

Read More
Click Here to Follow Us