ഷൊർണൂർ- കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ ജൂലൈ രണ്ട് മുതൽ; കൂടുതൽ വിശദാംശങ്ങൾ അറിയാം 

കണ്ണൂർ: ജൂലായ് രണ്ടുമുതല്‍ ഷൊർണൂർ-കണ്ണൂർ റൂട്ടില്‍ ആഴ്ചയില്‍ നാലുദിവസം പാസഞ്ചർ തീവണ്ടി റെയില്‍വേ പ്രഖ്യാപിച്ചു.

ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. 10 ജനറല്‍ കോച്ചുകളുള്ള വണ്ടി തത്കാലം ഒരുമാസത്തേക്കാണ്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

വൈകിട്ട് 3.40-ന് ഷൊർണൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്ബി-3.54, കുറ്റിപ്പുറം-4.13, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തില്‍ 7.40-ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്ബി-11.01 എന്ന സമയക്രമത്തില്‍ 12.30-ന് ഷൊർണൂരെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
[masterslider id="10"]

Related posts